അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി

Web Desk |  
Published : Jul 15, 2018, 02:04 AM ISTUpdated : Oct 04, 2018, 02:53 PM IST
അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി

Synopsis

 അമ്മയെ  പരിചരിക്കുന്നതിനിടെ  തളർച്ചയുണ്ടായപ്പോൾ നടത്തിയ  പരിശോധനയിലാണ് സ്വന്തം വൃക്കകൾ രണ്ടും തകരാറിലായ വിവരം ആഷ്ലി അറിയുന്നത്.

തൊടുപുഴ:  നിരവധി സിനിമകളിലും  ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്‍ലിക്ക് ഇപ്പോള്‍ പറയാനുള്ള്  ജീവിതത്തിലെ കണ്ണീർ കഥകളെ കുറിച്ചാണ്.  അപൂര്‍വ്വ രോഗം  ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക് രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്  ഈ താരം. 

മാസങ്ങൾക്ക് മുമ്പ് വിക്കലിൽ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ്ലിയുടെ അമ്മക്ക് ചലന ശേഷിയും ഇല്ലാതെയായ്.  വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോർ ന്യൂറോ ഡിസീസാണെന്ന്  സ്ഥിരീകരിച്ചത്. അഭിനയ തൊഴിലിലെ സഹപ്രവർത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.

എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ്ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോൾ അമ്മക്ക് സങ്കടം വരാതിരിക്കാനായ് ആഷ്ലിയും തല മോട്ടയടിച്ചു. അഭിനയവും നിറുത്തി. അമ്മയെ  പരിചരിക്കുന്നതിനിടെ  തളർച്ചയുണ്ടായപ്പോൾ നടത്തിയ  പരിശോധനയിലാണ് സ്വന്തം വൃക്കകൾ രണ്ടും തകരാറിലായ വിവരം ആഷ്ലി അറിയുന്നത്.

ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം  ചിറ്റൂർ അങ്കംവെട്ടിയിൽ വാടക വീട്ടിലാണ് താമസം. സ്വന്തമായ് ഒരു സെന്‍റു ഭൂമിയുമില്ലാത്ത ഇവർ രണ്ട് പേരുടെയും ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ