
തിരുവനന്തപുരം: കിളിമാനൂരില്‍ ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍നിന്ന് വീണ് റോഡരികിലെ ചാലില്‍ തലയിടിച്ചാണ് പുളിമാത്ത്, കൊടുവഴന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാംകുമാര്‍ (25) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ നഗരൂരിന് സമീപം കല്ലിംഗല്‍ ആയിരുന്നു അപകടം. വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു ശ്യാം റോഡില്‍ തെറിച്ചു വീണ് ചാലില്‍ പതിക്കുകയായിരുന്നു. അപകടം നടന്ന് 108 ആംബുലന്‍സ് എത്തും വരെയും ശ്യാം ചോര വാര്‍ന്നു അപകടസ്ഥലത്ത് തന്നെ കിടന്നു.