വിദേശത്തേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ യുവാവ് കായലിൽ മുങ്ങി മരിച്ചു

Web Desk |  
Published : Jun 10, 2018, 07:40 PM ISTUpdated : Oct 02, 2018, 06:36 AM IST
വിദേശത്തേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ യുവാവ് കായലിൽ മുങ്ങി മരിച്ചു

Synopsis

വിദേശത്തേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ യുവാവ് കായലിൽ മുങ്ങി മരിച്ചു

പൂച്ചാക്കൽ: അവധിക്ക് നാട്ടിലെത്തി തിരിച്ച് വിദേശത്തേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ യുവാവ് കായലിൽ മുങ്ങി മരിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കായിപ്പുറം തോട്ടുങ്കൽ വീട്ടിൽ പുരുഷന്റെ മകൻ വിനു (43) ആണ് മരിച്ചത്.

വേമ്പനാട് കായലിൽ പള്ളിപ്പുറം എൻ.എസ്.എസ്.കോളേജ് കവലക്ക് പടിഞ്ഞാറുഭാഗത്തെ കടവിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. അവധി പൂർത്തിയാകുന്നതിന്റെ തലേന്നാളായ ശനിയാഴ്ചയാണ് വിനു ഭാര്യയുടെ വീടായ പള്ളിപ്പുറത്തെത്തെത്തിയത്.

ഞായറാഴ്ച  രാവിലെ 9-ന് നെടുമ്പാശ്ശരിയിൽ നിന്ന് ദുബായിലെ ജോലി സ്ഥലത്തേക്ക് പുറപ്പെടേണ്ടതായിരുന്നു വിനു. ഇതിന്റെ തയ്യാറെടുപ്പിനിടെയായിരുന്നു ദാരുണാന്ത്യം. കഴിഞ്ഞ 15 വർഷമായി വിദേശത്ത് ഫാബ്രിക്കഷൻ രംഗത്ത് ജോലി ചെയ്യുകയായിരുന്നു വിനു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ