
തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരമധ്യത്തിൽ പട്ടാപകൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. പൊലീസ് അന്വേഷണത്തില്‍ മാറനല്ലൂർ വെളിംകോഡ് ഗുരുസ്വാമി സ്മാരകത്തിന് സമീപം താമസിക്കുന്ന രാജു(47) പിടിയിലായി. ശനിയാഴ്ച അമ്മയോടൊപ്പം ആയുര്‍വേദ കോളേജിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ഇരുവരും ഒന്നിച്ച് ആര്‍.എം.എസ് ഭാഗത്ത് ബസില്‍ നിന്നിറങ്ങി നടക്കവേയാണ് സംഭവം.
ഇവരുടെ പിന്നാലെയെത്തിയ പ്രതി കുട്ടിയുടെ കഴുത്തില്‍ ചുറ്റിപിടിച്ച് എടുത്തുകൊണ്ട് ഓടാന്‍ ശ്രമിച്ചു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തമ്പാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൃപ തിയേറ്റര്‍ റോഡില്‍ നിന്ന് പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.