
ഇടുക്കി: വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി ജില്ലാ ടൂറിസം വകുപ്പിന്റെ വെള്ളത്തിൽ ഓടേണ്ട ബോട്ടുകൾ കട്ടപ്പുറത്ത്. ഇതോടെ വിനോദത്തിലേർപ്പെടാൻ കഴിയാതെ സഞ്ചാരികൾ മടങ്ങുകയാണ്. മാട്ടുപ്പെട്ടി ജലാശയത്തിലാണ് വെള്ളത്തിൽ സർവ്വീസ് നടത്തേണ്ട ബോട്ടുകൾ കരയിൽ കാടുകയറി നശിക്കുന്നത്.
ഒരെണ്ണം വെള്ളത്തിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഓടിക്കാൻ തയ്യറാകുന്നില്ല. ക്രിസ്മസ് പുതുവൽസര ദിനങ്ങളിൽ മാട്ടുപ്പെട്ടി ജലാശയത്തിൽ ബോട്ടിംഗ് ആസ്വാദിക്കാൻ നൂറു കണക്കിന് സന്ദർശക്കാണ് എത്തിയത്. തിരക്ക് വർദ്ധിച്ചതും ബോട്ടുകളുടെ എണ്ണക്കുറവും കാരണം പലർക്കും ബോട്ടിംഗ് വിനോദത്തിൽ ഏർപ്പെടാൻ കഴിഞ്ഞില്ല.