ഓണ്‍ലൈന്‍ ബുക്കിങില്‍ ലഹരി പാര്‍ട്ടി, സ്ത്രീകള്‍ അടക്കം പിടിയിലായ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത്

Published : Feb 15, 2018, 12:33 PM ISTUpdated : Oct 04, 2018, 07:03 PM IST
ഓണ്‍ലൈന്‍ ബുക്കിങില്‍ ലഹരി പാര്‍ട്ടി, സ്ത്രീകള്‍ അടക്കം പിടിയിലായ റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത്

Synopsis

ഇടുക്കി:  സൂര്യനെല്ലി, ബിഎൽ റാവിന് സമീപം ഹോംസ്റ്റേയിൽ ഡിജെ പാർട്ടിക്കിടയില്‍ എക്സസൈസ് നടത്തിയ പരിശോധനയിൽ തീവ്ര ലഹരിവസ്തുവായ എൽഎസ്‍ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ചേരാനെല്ലൂർ ദേവസ്വംപറമ്പിൽ പ്രമോദ് ലാലു(25), വെണ്ണല, നെടുംതോട്ടിങ്കൽ മുഹമ്മദ് ഷിഹാസ്(29) എന്നിവരെയാണ് 20 എൽഎസ്ഡി സ്റ്റാമ്പുമായി കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം വാരാപ്പുഴ പുത്തൻപള്ളി കുളത്തിപറമ്പിൽ ആഷിക്(24) നെയാണ് 100 ഗ്രാം കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്.ഇവരുടെ പക്കൽ നിന്ന് മദ്യവും വിദേശനിർമിത സിഗരറ്റുൾപ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തു.

ബിഎൽ റാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലെ ഇന്നലെ നടക്കുന്ന ഡി‍ജെ പാർട്ടിയിൽ കൊച്ചിയിൽ നിന്നുള്ള സംഘം വില കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്സസൈസ് സർക്കിൾ ഓഫീസർ എ.ജി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഒരു സ്ത്രീയുൾപ്പെടെ 29 പേരാണ് ഡിജെ പാർ‌ട്ടിയിൽ പങ്കെടുത്തത്. ഇവരിൽ പലരും എൽഎസ്ഡി സ്റ്റാമ്പും മറ്റ് ലഹരിവസ്തുക്കളും പ്രതികളിൽ നിന്ന് വാങ്ങി ഉപയോഗിക്കാനെത്തിയവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വിശദമാക്കി.

അറസ്റ്റിലായ പ്രതികൾ  ഓൺലൈൻ വഴിയാണ്  ഇടപാടുകാരെ കണ്ടെത്തിയത്. അതിന് ശേഷം ഓൺലൈനായി തന്നെ ഹോംസ്റ്റേ ഏർപ്പാട് ചെയ്തു. അറസ്റ്റിലായ പ്രമോദ് ലാലു ടൈല്‍ വർക്ക് ചെയ്യുന്നയാളാണ്. മുഹമ്മദ് ഷിഹാസ് പ്ലംമ്പിങ് ജോലികൾ ചെയ്യുന്നയാളും കഞ്ചാവുമായി പിടിയിലായ ആഷിക് മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററുമാണ്. പ്രതികളുടെ പഴ്സിൽ നിന്നുമാണ് എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്. ഇവരിൽ നിന്നും പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നാർ സ്വദേശിയിൽ നിന്നാണ് എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുമെന്ന് സിഐ,എ.ജി.പ്രകാശ് പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ