പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Published : Dec 20, 2017, 12:12 PM ISTUpdated : Oct 05, 2018, 02:13 AM IST
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Synopsis

ഇടുക്കി: ഭാര്യാസഹോദരിയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ സി.പി.എം. പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം മേലെ ചെമ്മണ്ണാര്‍ ഉറുമ്പനാല്‍ പ്രകാശി(51) നെയാണ് ദേവികുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് കേസെടുത്തതോടയാണ് പ്രകാശ് ഒളിവില്‍പോയത്.  പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പ്രകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

ഏതാനും നാളുകളായി പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ സേനാപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സാജുവിനെ വിവരമറിയിക്കുകയായിരുന്നു. 

ഇവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. 

ചൈല്‍ഡ് ലൈന്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശാന്തമ്പാറ പൊലീസ് പ്രകാശിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ഇന്നലെ കട്ടപ്പന വനിതാ എസ്‌ഐ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അഞ്ച് വര്‍ഷമായി പ്രതി ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ