റിട്ട.അധ്യാപികയുടെ കൊലപാതകം; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

Published : Dec 19, 2017, 06:26 PM ISTUpdated : Oct 04, 2018, 06:54 PM IST
റിട്ട.അധ്യാപികയുടെ കൊലപാതകം; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

Synopsis

 കാസര്‍കോട്  : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മകളുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ പ്രീതയുടെ ഭര്‍ത്താവ് എറണാകുളം സ്വദേശി ഡെന്നിസിനെയാണ് പ്രേത്യക അന്വേഷണ സംഗം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നത്.

ഉത്തര മേഖല ഐജി മഹിപാല്‍ യാദവിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം പൊലീസ് കസ്റ്റഡിയിലെടുത്ത ഡെന്നിസിനെ എറണാകുളത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്.

അന്യ മതത്തില്‍പ്പെട്ട ഡെന്നിസ് ഭാര്യ വീട്ടുകാരുമായി പ്രശനത്തിലായിരുന്നു. ഇടയ്ക്ക് ഇവരുമായി വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രീതയും ഡെന്നിസും പുലിയന്നൂരിലെ വീടുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. 

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഡെന്നിസ് സംശയത്തിന്റെ നിഴലില്‍ എത്തിയതോടെ യാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും യാഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ലന്ന ആരോപണമുയരുമ്പോഴാണ് മകളുടെ ഭര്‍ത്താവിനെത്തന്നെ കസ്റ്റഡിയില്‍ എടുത്തത്.

ജാനകി ടീച്ചറുടെ മരണ വിവരം ബന്ധുക്കള്‍ മകള്‍ പ്രീതയെ അറിയിച്ചിട്ടും ഇരുവരും പുലിയന്നൂരിലേക്ക് എത്താന്‍ വൈകിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.

അന്യ ഭാഷ സംസാരിക്കുന്ന മൂന്നംഗ മുഖം മൂടി സംഘം വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ ജാനകിയെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ വീടിനകത്ത് കടന്നതിന് ശേഷമാണ് ഇ്ക്കാര്യം ഇവര്‍ അറിയുന്നത്. മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാക്കളിലൊരാള്‍ ആയുധമുപയോഗിച്ച് ജനകിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കൃഷ്ണന് ഗുരുതര പരിക്കേറ്റു. 

മോഷ്ടാക്കള്‍ പോയ ഉടനെ കൃഷ്ണന്‍ തന്നെയാണ് ചീമേനി പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് എത്തും മുമ്പ് ജാനകി മരിച്ചിരുന്നു. വീട്ടില്‍നിന്ന് 50000 രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ