
കോട്ടയം: കനത്ത മഴ കാരണം നാല് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
എറണാകുളം ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എംജി സർവകലാശാലയും കേരളസർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.