
ചാരുംമൂട്: പശുവിന്‍റെ കടിഞ്ഞൂല്‍ പ്രസവത്തില്‍ ആറ് കാലുകളുള്ള കാളക്കിടാവ്. ചുനക്കര കോമല്ലൂര്‍ സനല്‍ഭവനം സദാശിവന്‍റെ പശുവാണ് ആറ് കാലുകളുള്ള കിടാവിന് ജന്മം നല്‍കിയത്. വീടിന് സമീപമുള്ള തൊഴുത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് പശുവിനെ പ്രസവിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ പുറത്താണ് അധികമുള്ള കാലുകള്‍ ഉള്ളത്.
കുട്ടി തൊഴുത്തില്‍ തള്ള പശുവില്‍ നിന്ന് പാല്‍ കുടിച്ചു നില്‍ക്കുന്ന നിലയിലായിരുന്നു വീട്ടുകാര്‍ കണ്ടത്. പൂര്‍ണ്ണ ആരോഗ്യമുള്ളതാണ് ഈ കാള കിടാവ്. സംഭവമറിഞ്ഞെത്തിയ വെറ്റനറി ഡോക്ടര്‍ കിടാവിന് കുഴപ്പമില്ലെന്നും, ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാമെന്നും അറിയിച്ചു. പുറത്തുള്ള കാലുകള്‍ കിടാവിന് കുഴപ്പങ്ങളൊന്നും വരുത്തില്ലെന്നും ഡോക്ടര്‍ പറഞ്ഞു.