പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

web desk |  
Published : Jul 13, 2018, 10:43 AM ISTUpdated : Oct 04, 2018, 03:04 PM IST
പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Synopsis

വിഷ്ണു രാജിനേയും, പെൺകുട്ടിയേയും കഴിഞ്ഞ ദിവസം രാത്രിയിൽ പത്തരയോടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് പിടികൂടിയത്. മ

ഹരിപ്പാട്: പതിനേഴുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മൂന്ന്പേരെ  അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. കണ്ടല്ലൂർ തെക്ക് സ്വദേശികളായ വിഷ്‌ണുദേവ് (21), അരുൺ (22), കായംകുളം സ്വദേശി നൗഫൽ (21)എന്നിവരെയാണ്  കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 

വിഷ്ണു രാജിനേയും, പെൺകുട്ടിയേയും കഴിഞ്ഞ ദിവസം രാത്രിയിൽ പത്തരയോടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് പിടികൂടിയത്. മറ്റ് രണ്ടുപേരെയും അവരുടെ വീടുകളിൽ നിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം മുതലാണ് പെൺകുട്ടിയെ കാണാതായത്. പ്രതികളെ മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.


 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ