പുരനിറഞ്ഞ പുരുഷന്മാർ ഒത്തുചേര്‍ന്നു , പിന്നണിയില്‍ സ്ത്രീകള്‍

Web Desk |  
Published : Apr 23, 2018, 09:56 PM ISTUpdated : Jun 08, 2018, 05:44 PM IST
പുരനിറഞ്ഞ പുരുഷന്മാർ ഒത്തുചേര്‍ന്നു , പിന്നണിയില്‍ സ്ത്രീകള്‍

Synopsis

സംഗമത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു കൂട്ടം വനിതകളും

കാസർകോട്: വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരുടെ സംഗമം. സംഗമത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു കൂട്ടം വനിതകളും. നീലേശ്വരം മടിക്കൈയിലാണ് അപൂര്‍വ്വ സംഗമം സംഘടിപ്പിച്ചത്. മടിക്കൈ കുടുംബശ്രീയാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.  മേക്കാട്ട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സംഗമത്തിൽ വിവാഹ സ്വപ്‌നവുമായി എത്തിയത് നിരവധി പേരായിരുന്നു.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾളേക്കാൾ പുരുഷന്മാരാണ് പുരനിറയുന്നത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മടിക്കൈ കുടുബശ്രീ പുരനിറഞ്ഞ പുരുഷൻ എന്ന ആശയത്തിൽ സംഗമം ഒരുക്കിയത്. ഭർത്തൃ സങ്കൽപങ്ങളിലേക്ക് ഉയർന്ന ജോലിയും, സൗന്ദര്യവും സുഖജീവിതവും പെൺകുട്ടികൾക്ക് വന്നതോടെയാണ് വിവാഹ കമ്പോളത്തിൽ നിന്നും കൂലിപ്പണിക്കാരും, നിർമ്മാണ തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവരും മാറ്റി നിർത്തപ്പെട്ടത് എന്നാണ് സംഗമത്തിലെ വിലയിരുത്തൽ. 

എങ്ങനെ നല്ലൊരു ഭർത്താവാകാം ദാമ്പത്യ ജീവിതം സുഗമമാക്കാൻ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പെൺകുട്ടികളുടെ ദാമ്പത്യ ജീവതത്തെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് മടിക്കൈ പഞ്ചായത്തിലേയും സമീപ പ്രദേശത്തെയും അവിവാഹിതരായ പുരുഷന്മാരെ പങ്കെടുപ്പിച്ച് കൊണ്ട്  അപൂർവ്വ ഒത്തുചേരൽ ഒരുക്കിയത്. കുടുംബശ്രീ പ്രവർത്തകരും  സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും, പൊലീസ് ഉദ്യോഗസ്ഥരും സംഗമത്തിൽ പങ്കെടുത്തു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ