നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കാം; മുന്നറിയിപ്പ്

Web Desk |  
Published : Jun 11, 2018, 11:27 AM ISTUpdated : Jun 29, 2018, 04:08 PM IST
നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കാം; മുന്നറിയിപ്പ്

Synopsis

കാലാവസ്ഥാ മുന്നറിയിപ്പ് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നേക്കാം

തിരുവനന്തപുരം: ജില്ലയില്‍ മഴ ശക്തമായതോടെ നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിനാല്‍   ജില്ലയിലെ നെയ്യാർ, കരമനയാർ,കിള്ളിയാർ എന്നിവിടങ്ങളിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണം എന്നും കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

 നെയ്യാർ ഡാമിന്റെ സംഭരണ ശേഷി 84.75 മീറ്റര്‍ ആണ്. എന്നാല്‍ തുടര്‍ച്ചയായ മഴ കാരണം ഇത് നിലവില്‍ 83.45 മീറ്റര്‍ ആയി ഉയര്‍ന്നു കഴിഞ്ഞു. ഡാമിന്റെ പരമാവധി ശേഷിയുടെ അടുത്തേക്ക് വെള്ളത്തിന്റെ അളവ് എത്തുന്നതിനാൽ ഇത് 84.40 മീറ്റര്‍ എത്തുമ്പോൾ ഏത് നിമിഷവും ഡാമിന്റെ ഷട്ടറുകൾ തുറക്കും. 


 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ