
തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ രാത്രിയിൽ സ്കൂട്ടറിൽ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ചെമ്പഴന്തി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ടത്. മുൻ വിരോധത്താൽ ചെമ്പഴന്തി ഇടത്തറ സ്നേഹു ഭവനിൽ സേതു മകൻ രതീഷാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
ബൈക്കിൽ പിന്തുടർന്ന് ചെമ്പഴന്തി കുളവർത്തല സൊസൈറ്റി ജംഗ്ഷന് സമീപം വച്ച് പൊലീസുദ്യോഗസ്ഥനെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. രതീഷിനെ കഴക്കുട്ടം ഇന്‍സ്പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ നടന്ന പ്രതിയെ ചെമ്പഴന്തി ഇടത്തറക്ക് സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. കഴക്കുട്ടം ഇന്‍സ്പെക്ടർ എസ്.എച്ച്.ഒ ശ്രീ. എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കഴക്കുട്ടം പോലീസ് സബ് ഇന്‍സ്പെക്ടർ സുധീഷ് കുമാർ, സി.പി.ഒ അൻസിൽ, സുലൈമാൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.