
പുരുഷനിലെ ആത്മവിശ്വാസവും ധൈര്യവും സ്ത്രീകളെ വല്ലാതെ ആകര്‍ഷിക്കും. ഇത്തരക്കാരുമായി അവര്‍ വളരെ വേഗത്തില്‍ പ്രണയത്തിലാകും.
കള്ളം പറയുന്ന പുരുഷന്മാരോട് പെണ്‍കുട്ടികള്‍ അകലം പാലിക്കും. എപ്പോഴും സത്യസന്ധരാകാന്‍ ശ്രമിക്കുക.
നിങ്ങള്‍ നിങ്ങള്‍ തന്നെ ആയിരിക്കുക. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തരുത്.
എപ്പോഴും പ്രസന്നതയോടെ ഇരിക്കുക. അത് നിങ്ങളിലേയ്ക്ക് അവരെ ആകര്‍ഷിക്കാന്‍ സഹായിക്കും.
ചിരിപ്പിക്കാന്‍ കഴിയുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ് എന്നാല്‍ തമാശയുടെ നിലവാരം താഴ്ന്ന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൃത്തി വളരെ പ്രധാന ഘടകമാണ്. വൃത്തിയില്ലാത്തവരില്‍ നിന്ന് അവര്‍ അകന്നു നില്‍ക്കും.
വൃത്തിയുള്ള വസ്ത്രങ്ങളും പെര്‍ഫ്യൂമുകളും സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.
വായിലെ ദുര്‍ഗന്ധം ആകര്‍ഷണം നശിപ്പിക്കും. മറ്റുള്ളവരോട് സംസാരിക്കും മുമ്പ് അതും ശ്രദ്ധിക്കുക.
പെണ്‍കുട്ടികള്‍ പൊതുവെ സംസാരപ്രിയരാണ്. അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിക്കുക.
ഒരു നല്ല സുഹൃത്തിനു മാത്രമേ നല്ല കാമുകനാകാന്‍ കഴിയു. ആദ്യം അവളുടെ നല്ല സുഹൃത്താകുക. പിന്നെ പ്രണയത്തിലാക്കുക. ഇത് നിങ്ങളുടെ ബന്ധത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam