
ഇന്നത്തെ കാലത്ത് വലിയ ആരോഗ്യ-സൗന്ദര്യ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള പോരായ്‌മകളും മാറ്റങ്ങളുമാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. ഇവിടെയിതാ, മുടി നന്നായി വളരാന്‍ സഹായിക്കുന്ന 3 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, മുട്ട-
മുടി നന്നായി വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ മുടി തഴച്ചുവളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടിക്ക് ഉറപ്പും ബലവും നല്‍കും. മുടിയുടെ തകരാര്‍ പരിഹരിക്കാന്‍ മുട്ടയിലെ പ്രോട്ടീന്‍ സഹായിക്കും.
2, ബദാം-
ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ദ്ധിക്കും.
3, അവോകാഡോ- പാശ്ചാത്യര്‍ നമുക്കായി സമ്മാനിച്ച ഭക്ഷ്യവസ്‌തുവാണ് അവോക്കാഡോ. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam