കണ്ണിനെ പൊന്നു പോലെ കാക്കാൻ 10 വഴികൾ

Published : Aug 14, 2018, 04:59 PM ISTUpdated : Sep 10, 2018, 03:50 AM IST
കണ്ണിനെ പൊന്നു പോലെ കാക്കാൻ 10 വഴികൾ

Synopsis

കണ്ണിനെ പൊന്നുപോലെ കാക്കാൻ വീട്ടിലുണ്ട് ചില വഴികൾ.കറ്റാർവാഴയുടെ ജെല്ല് കണ്ണിൽ പുരട്ടുന്നത് കണ്ണിന് കുളിർമ കിട്ടാൻ ​സഹായിക്കും.ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് കാഴ്ച്ചശക്തിവർദ്ധിക്കാൻ ഏറെ നല്ലതാണ്.   

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിനെ പൊന്നുപോലെ കാക്കാൻ വീട്ടിലുണ്ട് ചില വഴികൾ.

1. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. 

2. കറ്റാർവാഴയുടെ ജെല്ല് കണ്ണിൽ പുരട്ടുന്നത് കണ്ണിന് കുളിർമ കിട്ടാൻ ​സഹായിക്കും.

3. ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് കാഴ്ച്ചശക്തിവർദ്ധിക്കാൻ ഏറെ നല്ലതാണ്. 

4. മല്ലിയും പഞ്ചസാരയും കുഴമ്പ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കൂര്‍ മൂടി വയ്ക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി ഐ ഡ്രോപ് ആയി ഉപയോഗിക്കാവുന്നതാണ്.

5. ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയൊരു സ്രോതസാണ്. 

6. ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം രാവിലെ കുടിക്കുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നൽകുന്നു. 

7. കാഴ്ച്ചശക്തി വർദ്ധിക്കാൻ ഏറ്റവും നല്ലതാണ് ബദാം. ആദ്യം ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം ബദാമിന്റെ തൊലി നല്ലപോലെ ചുരണ്ടി കളയുക. ശേഷം ബ​ദാം നല്ലപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബദാമും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് കണ്ണിന് ഏറെ നല്ലതാണ്.

8. ഒരു അൽപം കുരുമുളക് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ചശക്തി കൂട്ടാൻ സഹായിക്കും. 

9. കണ്ണിന്റെ ആരോഗ്യം ചില പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ചീര, മധുരക്കിഴങ്ങ്, കാബേജ്, എന്നിവ ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

10. കൈകൾ വൃത്തിയായി കഴുകിയ ശേഷം മാത്രം കണ്ണിൽ സ്പർശിക്കുക. ഇത് ചെങ്കണ്ണ് ബാധിക്കുന്നത് തടയും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ