സിടി സ്കാന്‍ ട്യൂമറിന് കാരണമാകുമെന്ന് കണ്ടെത്തല്‍

By Web TeamFirst Published Aug 14, 2018, 9:19 AM IST
Highlights

സിടി സ്കാന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

 സിടി സ്കാന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സിടി സ്കാനുകള്‍ തലച്ചോറില്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. നെതര്‍ലന്‍ഡ്‌ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  സിടി സ്കാനിലെ റേഡിയേഷന്‍ ഡിഎൻഐയെ തകരാറിലാക്കും കൂടാതെ ക്യാന്‍സര്‍ സാധ്യത കൂട്ടുകയോ ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ചെറിയ കുട്ടികളെ സിടി സ്കാനിന് വിധേയമാകുന്നതുവഴി ലുക്കീമിയ, തലച്ചോറിലെ ട്യൂമര്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഒന്നര ലക്ഷത്തിലധികം കുട്ടികളിലാണ് പഠനം നടത്തിയത്. 

click me!