
സ്തനാർബുദം വരുന്നത് പൂർണമായും തടയാൻ ഏതെങ്കിലും ഭക്ഷണം കൊണ്ടോ ഭക്ഷണരീതി കൊണ്ടോ സാധ്യമല്ല. എന്നിരുന്നാലും ഇത് തടയുന്നതിൽ പോഷക പ്രദമായ ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുവെന്നതാണ് യാഥാർഥ്യം. രോഗ നിർണയത്തിനു ശേഷം ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് തന്നെ ചികിത്സയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. സ്തനാർബുദ സാധ്യത തടയാൻ ഡോക്ടർമാർ നിർദേശിക്കുന്ന പത്ത് ഭക്ഷണങ്ങളുടെ പട്ടിക ഇതാ:
ഒമേഗ 3 ഫാറ്റി ആസിഡ് അംശം കൂടുതൽ ആയി അടങ്ങിയ ചണവിത്ത് കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിനെ പ്രതിരോധിക്കും. സാലഡുകൾക്കൊപ്പം ഇവ ചേർത്തുകഴിക്കാം. ഒാട്സ് അല്ലെങ്കിൽ മറ്റ് ഇഷ്ട ഭക്ഷണങ്ങൾക്കുമൊപ്പം ഇവ ചേർക്കാം.
മഞ്ഞളിൽ കണ്ടുവരുന്ന കുർകുമിൻ എന്ന ഘടകം സ്തനാർബുദം, ഉദര അർബുദം, ശ്വാസകോശ അർബുദം, ചർമ അർബുദം എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളും മഞ്ഞളിനെ സൂപ്പർ ഫുഡ് ആക്കി മാറ്റുന്നു. ദൈനംദിന ഭക്ഷണത്തിൽ ഇതിന്റെ സാന്നിധ്യം ഉറപ്പാക്കുക.
ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി12, ഡി എന്നിവയുടെ സാന്നിധ്യമാണ് ഇൗ മത്സ്യത്തെ വേറിട്ടതാക്കുന്നത്. ഇവ കോശങ്ങളുടെ വളർച്ചയെ ശരിയായ രീതിയിൽ ക്രമീകരിക്കാനും കാൻസർ കോശങ്ങളെ പ്രതിരോധിക്കാനും വഴിയൊരുക്കുന്നു. ഇത് പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയ സൾഫർ, ഫ്ലവോൺസ്, ഫ്ലവനോൾസ് എന്നിവയുടെ അംശം പ്രത്യേക തരം അർബുദങ്ങളെ തടയാൻ സഹായിക്കുന്നു. കാൻസർ കോശങ്ങളെ ഫലപ്രദമായി ഇല്ലാതാക്കാനും ഇവക്ക് കഴിയുന്നു. രാവിലെ ഭക്ഷണത്തിനൊപ്പം വെളുത്തുള്ളിയുടെ സാന്നിധ്യം കാൻസർ മുക്ത ജീവിതത്തിന് വഴിയൊരുക്കും.
പച്ച ചീരയിലെ ആന്‍റി ഒാക്സിഡന്റ്സ് ഘടകങ്ങൾ, ഫൈബർ എന്നിവ കാൻസർ പ്രതിരോധ ശേഷിയുള്ളവയാണ്. ചീരയിൽ കാണുന്ന ലൂട്ടിൻ എന്ന ആന്‍റി ഒാക്സിഡന്റ്സ് ഘടകം സ്തനം, വായ, ഉദരം എന്നിവയെ ബാധിക്കുന്ന അർബുദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.
ഇതിൽ അടങ്ങിയ പോളിഫിനോൾസ് കാൻസർ പ്രതിരോധ ഘടകങ്ങൾ അടങ്ങിയവയാണ്. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെയും സാന്നിധ്യവും ഇതിലുണ്ട്. ഇതിൽ അടങ്ങിയ ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ, ഫൈറ്റോ കെമിക്കൽസ് എന്നിവയും കാൻസർ പ്രതിരോധ ശേഷിയുള്ളവയാണ്. പ്രാതലിനൊപ്പം ഇവ ഉൾപ്പൊടുത്താം.
കാൻസർ പ്രതിരോധത്തിന് ശേഷിയുള്ള ആൻറി ഒാക്സിഡന്റ്സ് ഘടകങ്ങൾ അടങ്ങിയിട്ടുള്ളവയാണ് തക്കാളിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തക്കാളിക്ക് ചുവപ്പ് നിറം നൽകുന്ന ലൈസോഫിൻ ചർമ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. തക്കാളി വെറുതെയോ സൂപ്പായോ ഭക്ഷണത്തിൽ ചേർത്തോ കഴിക്കാം.
ഗ്രീൻ ടീയിൽ കാൻസർ പ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ പോളിഫിനോൾസ് കാൻസർ പ്രതിരോധ ഘടകമായി പ്രവർത്തിക്കുന്നവയാണ്.
ഇൗസ്ട്രജന്റെ വളർച്ചയെ പ്രതിരോധിക്കാനും അതുവഴി കാൻസർ ബാധ തടയാനും കഴിവുള്ളവയാണ് ഫൈറ്റോ കെമിക്കലുകൾ. മാതളത്തിൽ അടങ്ങിയ യൂറാലിത്തിൻ ബി സ്തനാർബുദ വ്യാപനം തടയാൻ ശേഷിയുള്ളവയാണ്. പഴമായിട്ടോ ജ്യൂസ് ആയിട്ടോ ഇവ കഴിക്കാം.
കൂൺ വിറ്റാമിൻ ബി3, ബി2 എന്നിവ അടങ്ങിയ ഭക്ഷണമാണ്. ഇവയുടെ സാന്നിധ്യം സ്തനാർബുദ സാധ്യത ഇല്ലാതാക്കുന്നു. പ്രതിരോധ ശേഷി ഉയർത്താൻ കഴിയുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂൺ മറ്റ് ഇലക്കറികൾക്കൊപ്പമോ അല്ലാതെയോ വേവിച്ച് കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam