
ജീവിതത്തില്‍ നല്ല കാര്യങ്ങളിലൊന്നാണ് കൈയടിക്കുകയെന്നത്. ആഘോഷം, മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുക, സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിലൊക്കെ നന്നായി കൈയടിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ കൈയടി ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടര്‍ച്ചയാണ്. സന്തോഷം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനവും. എന്നാല്‍ കൈയടിക്കുന്നതുകൊണ്ട് ആര്‍ക്കും അറിയാത്ത ചില ഗുണങ്ങളുമുണ്ട്. അത്തരത്തിലുള്ള 10 ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, നന്നായി കൈയടിക്കുന്നത് ഹൃദയം, ശ്വാസകോശം എന്നിവയ്‌ക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ചും ആസ്‌ത്മ പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക്...
2, പുറംവേദന, കഴുത്ത് വേദന, സന്ധിവേദന എന്നിവയില്‍നിന്ന് കൈയടി ആശ്വാസം നല്‍കും.
3, സന്ധിവാതത്തിന്റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കാന്‍ കൈയടി നല്ല മാര്‍ഗമാണ്.
4, രക്തസമ്മര്‍ദ്ദം കുറവുള്ള രോഗികള്‍ക്കും കൈയടി നല്ലതാണ്.
5, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കൈയടി ആശ്വാസം നല്‍കും.
6, നന്നായി കൈയടിക്കുന്ന കുട്ടികള്‍ക്ക് പഠനവൈകല്യം സംബന്ധിച്ച പ്രശ്‌നങ്ങളില്‍നിന്ന് ഒരു പരിധിവരെ കര കയറാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
7, കൈയടിക്കുന്ന കുട്ടികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുകയും ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ചെയ്യും.
8, ദിവസവും കുറച്ചുസമയം കൈയടിക്കുന്നവര്‍ക്ക് ഒരുപരിധിവരെ രോഗങ്ങളെ അകറ്റിനിര്‍ത്താനും ആരോഗ്യകരമായി ജീവിക്കാനും സാധിക്കും.
9, ദിവസം അരമണിക്കൂര്‍ എങ്കിലും കൈയടിക്കുന്നവര്‍ക്ക് പ്രമേഹം, വാതം, സമ്മര്‍ദ്ദം, വിഷാദം, തലവേദന, പനി, മുടികൊഴിച്ചില്‍ എന്നിവ ഉണ്ടാകാതെ ആരോഗ്യം സംരക്ഷിക്കാനാകും.
10, എയര്‍ കണ്ടീഷന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്കിടെ കൈയടിക്കുന്ന നല്ലതാണ്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam