12 വര്‍ഷമായി 20 പ്രേത കാമുകന്‍മാരുമായി ബന്ധം; അവിശ്വസനീയം ഈ വെളിപ്പെടുത്തല്‍

By Web DeskFirst Published Dec 10, 2017, 10:14 AM IST
Highlights

പ്രേതങ്ങളുടെ ഉപദ്രവവും സാന്നിദ്ധ്യവുമൊക്കെ കഥകളിലും സിനിമകളിലുമൊക്കെയാണ് നമുക്ക് പരിചയം. ഇടയ്ക്കൊക്കെ പേടിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുമില്ലെന്ന് തന്നെയാണ് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നതും. എന്നാല്‍ ഇംഗണ്ടില്‍ നിന്നുള്ള ഈ യുവതിയുടെ കഥ അവിശ്വസനീയമാണ്. കഴിഞ്ഞ 12 വര്‍ഷമായി തനിക്ക് 20 പേത്രകാമുകന്‍മാരുണ്ടെന്നും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നുമാണ് അമെത്യസ്റ്റ് റീലം എന്ന 27കാരി ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയത്.

രാത്രിയില്‍ പ്രേതകാമുകന്മാർ തനിക്കരികിലെത്തുമെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം താമസമാക്കിയ കാലത്താണ് ആദ്യത്തെ അനുഭവമുണ്ടായത്. ഭർത്താവ് വീട്ടിലില്ലാതിരുന്ന ഒരു രാത്രി ഉറങ്ങുമ്പോൾ തന്റെ ശരീരത്തില്‍ എന്തോ ഭാരം അനുഭവപ്പെട്ടു. തുടർന്ന് ലൈംഗികാനുഭവവും ഉണ്ടായി.  ഈ സംഭവത്തിനുശേഷം പിന്നീട് ഭര്‍ത്താവ് ഇല്ലാത്ത ദിവസങ്ങൾക്കുവേണ്ടി താന്‍ കാത്തിരിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രേത കാമുകന്‍മാര്‍ വരുന്ന സമയത്ത് ഭര്‍ത്താവ് ഒപ്പമുണ്ടെങ്കില്‍ അവര്‍ അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു. അതോടെ വിവാഹബന്ധം ഇല്ലാതെയായി. ആദ്യത്തെ കാമുകനുമായി മൂന്നു വർഷത്തിലധികം ബന്ധമുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ സന്തുഷ്ടയാണെന്നും ഇനി ഒരു പ്രേത കാമുകനുമായി സ്ഥിരമായി കഴിയാനാണ് ആഗ്രഹമെന്നുമാണ് അമെത്യസ്റ്റ് പറയുന്നത്.

ഇത്തരം അനുഭവങ്ങള്‍ മാനസികരോഗമല്ലെന്നാണ് ലണ്ടൻ സർവകലാശാലയുടെ കീഴിലുള്ള ഗോൾഡ്സ്മിത്ത് കോളജിലെ അധ്യാപകനും പ്രേതാനുഭവത്തിൽ ഗവേഷകനുമായ ക്രിസ്റ്റഫർ ഫ്രഞ്ചിന്റെ അഭിപ്രായം. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയില്‍ ചലിക്കാന്‍ കഴിയാത്ത അവസ്ഥയെ സ്ലീപ്പ് പാരാലിസിസ് എന്നാണ് വിളിക്കാറുള്ളത്.  സാധാരണ 20 ശതമാനം മുതല്‍ 40 ശതമാനം പേര്‍ക്ക് വരെ ഇത് അനുഭവേദ്യമാകാറുണ്ട്. എന്നാല്‍ ഇവരില്‍ വളരെ ചെറിയ ശതമാനത്തിന് ഇത്തരം കാര്യങ്ങള്‍ വളരെ ഭയാനകമാകാറുമുണ്ട്. മുറിയിൽ ആരോ ഉള്ളതുപോലെയുള്ള തോന്നൽ, അസാധരണ ശബ്ദം, നിഴലോ മുഖമോ കാണുന്നത് തുടങ്ങിയവയെല്ലാം പ്രേതസാന്നിധ്യമാണെന്നും അദ്ദേഹം പറയുന്നു.

ചിലർക്ക് ആരോ പിടിച്ചു വലിക്കുന്നതായോ കഴുത്തിന്റെ തൊട്ടടുത്ത് മറ്റൊരാള്‍ ശ്വാസം വിടുന്നത് പോലെ തോന്നുന്നതായോ തോന്നാറുണ്ട്. കിടക്കയില്‍ നിന്നും വലിച്ചുതാഴെയ്ക്കിടുന്ന അനുഭവവും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം വിവരിക്കുന്നു.

click me!