പ്രണയങ്ങള്‍ തകരുന്നതിന്‍റെ മൂലകാരണം കണ്ടെത്തി

By Web DeskFirst Published Dec 6, 2017, 6:20 PM IST
Highlights

ലണ്ടന്‍: പ്രണയങ്ങള്‍ പരാജയപ്പെടുന്നത് ജീവിതത്തില്‍ ഇന്ന് വലിയ കാര്യമല്ല. എന്നാല്‍ പ്രണയങ്ങള്‍ തകരുന്നതിന്‍റെ മൂലകാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എന്നാല്‍ എല്ലാ ബന്ധങ്ങളും തകരുന്നതിന്റെ കാരണം അല്ല, ഭുരിഭാഗം ബന്ധങ്ങളും തകരുന്നതിന്റെ കരണമായി ഗവേഷകര്‍ പറയുന്നത് ഇതാണ്. ബന്ധം പിരിയുമോ എന്ന ഭയമാണു ഭൂരിഭാഗം പേരുടെയും ബന്ധം വേഗത്തില്‍ അവസാനിക്കാനുള്ള കാരണം എന്നു പഠനം പറയുന്നു.

നിലവില്‍ പ്രണയമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം കണ്ടെത്തിരിക്കുന്നത്. ബന്ധം പിരിയുമോ എന്ന ഭയം ഉടലെടുത്തവരില്‍ ഭൂരിഭാഗം പേരിലും പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹവും ആത്മാര്‍ത്ഥയും കുറഞ്ഞതായി പറയുന്നു. ഇതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. വൈകാതെ അവര്‍ ഭയപ്പെട്ടതു പോലെ അവരുടെ ബന്ധം അവസാനിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. 

എന്നാല്‍ ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്തുന്നതിനു സഹായിച്ചു എന്നു പറയുന്നു. കാരണമില്ലാതെ പ്രണയ തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കിടയിലെ ബന്ധമാണ് വളരേ വേഗത്തില്‍ അവസാനിക്കുന്നത് എന്ന് ലണ്ടന്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് സൈക്കോളജി നടത്തിയ പഠനം പറയുന്നു

click me!