
കലശലായ ചെവി വേദന കാരണം ആശുപത്രിയിലെത്തിയ ആളെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. കാരണം അദ്ദേഹത്തിന്റെ ചെവിക്കുള്ളിൽ ഒരു വലിയ പാറ്റകുടുംബം തന്നെയുണ്ടായിരുന്നു. ഒന്നും രണ്ടുമല്ല ഇരുപത്തിയാറ് പാറ്റകൾ. ചൈന സ്വദേശിയായ ലീ എന്ന പത്തൊന്പതുകാരനാണ് ഈ ദുരനുഭവമുണ്ടായത്.
അസഹനീയമായ വേദന കാരണം ലീ, ഗുവാൻഡോംഗ് പ്രവിശ്യയിലുള്ള സിയോബിയൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇലക്ട്രിക് ഓട്ടോസ്കോപ്പിന്റെ സഹായത്താൽ നടത്തിയ വിശദമായ പരിശോധനയിൽ വേദനയ്ക്ക് കാരണം ചെവിക്കുള്ളിൽ കയറിപ്പറ്റിയ പാറ്റയാണെന്ന് മനസിലാകുകയായിരുന്നു. ആദ്യം ചെവിക്കുള്ളിൽ കയറിയ പെണ്പാറ്റ ഇരുപത്തിയഞ്ച് മുട്ടകളിട്ട് ബാക്കിയുള്ള പാറ്റകൾക്കും ജീവൻ നൽകി ചെവിക്കുള്ളിൽ വാസസ്ഥലമൊരുക്കുകയായിരുന്നു.
മുട്ടയിടുന്നതിനും ആഴ്ചകൾക്കു മുന്പേ പാറ്റ ചെവിക്കുള്ളിൽ കയറിക്കൂടിയിരുന്നുവെന്നാണ് ലീയെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്. അപ്പോൾ തന്നെ ലീ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പാറ്റകളെ ചെവിയിൽ നിന്നും പുറത്തെടുത്തെങ്കിലും ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam