പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനോട് പ്രണയം തുറന്നുപറയാന്‍ മൂന്ന് വഴികള്‍

Published : Nov 25, 2017, 12:19 PM ISTUpdated : Oct 05, 2018, 03:35 AM IST
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനോട് പ്രണയം തുറന്നുപറയാന്‍ മൂന്ന് വഴികള്‍

Synopsis

പെണ്‍കുട്ടികള്‍ക്ക് പ്രണയം തുറന്നുപറയാന്‍ മടിയാണ്. മനസ്സിലുളള പ്രണയം തുറന്നു പറയാനും വിവാഹാഭ്യർഥന നടത്താനും​ ചില മ​നോഹരമായ വഴികളുണ്ട്.
നിങ്ങളുടെ സ്വാഭാവം അനുസരിച്ച് നിങ്ങള്‍ക്ക് ഇതില്‍ ഇഷ്ടവഴി സ്വീകരിക്കാം.   
 

പെൺകുട്ടികൾ പലരീതിയിൽ പെരുമാറുന്നവരുണ്ട്​. പൊതുവെ നാണം കുണുങ്ങികളായവർക്ക്​ പരീക്ഷിക്കാവുന്ന വിവാഹാഭ്യർഥന രീതിയാണ്​ മെഴുകുതിരിവെട്ടത്തിലുള്ള അഭ്യർഥന. വീട്ടിലോ കൂട്ടുകാരിയുടെ ഫാം ഹൗസിലോ വീടി​ന്‍റെ ടെറസിലോ ഇതിനായി സൗകര്യമൊരുക്കാം. കത്തിച്ചുവെച്ച മെഴുകിതിരിയിൽ നിന്ന്​ അൽപ്പം മാറിയിരുന്ന്​ നിങ്ങൾക്ക്​ ചോദിക്കാം ... ‘നീ എന്നെ വിവാഹം കഴിക്കുമോ’. ഈ സമയത്ത്​ മറ്റ്​ മെഴുകുതിരി ഒഴികെയുള്ള വെളിച്ചമെല്ലാം അണച്ചിരിക്കുന്നുവെന്ന്​ ഉറപ്പാക്കുക. ഈ കാഴ്​ചയും അനുഭവവും പുരുഷൻ ഒരിക്കലും മറക്കില്ലെന്ന്​ ഉറപ്പ്​. 

സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന്​ ആഘോഷമായി നടത്തുന്ന വിവാഹഭ്യർഥന സന്ദർഭം മറ്റൊരു വിസ്​മയ മുഹൂർത്തമായിരിക്കും. അവൾ എങ്ങനെയായിരിക്കണം എന്ന്​ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ആശംസകൾ അടങ്ങിയ വീഡിയോ കൂടി റൊക്കോർഡ്​ ചെയ്യാം. നിങ്ങൾ ജീവിതത്തി​ന്‍റെ ശിഷ്​ടകാലം അവനൊപ്പം എങ്ങനെ ജീവിക്കണമെന്ന്​ ഈ സന്ദർഭം നിങ്ങളെ ബോധ്യപ്പെടുത്തും.  വേദിയിൽ ചുവടുകൾ വെച്ചുള്ള കൂട്ടുകാരികളുടെ ആഘോഷവും ഈ വേളയിൽ ആവാം. 

നെറ്റ്​ഫ്ലിക്​സ്​ രീതിയിൽ മുൻകൂട്ടി ഒരുക്കിയ വീഡിയോ ഷോയും പിസയും രുചിച്ചിരിക്കുന്നവേള ഇത്തരക്കാർക്ക്​ വിവാഹാഭ്യർഥനക്ക്​ തെരഞ്ഞെടുക്കാം. അയഞ്ഞ നിശാവസ്​ത്രങ്ങൾ ഇൗ സമയത്ത്​ ധരിക്കാം. ഇൗ മുഹൂർത്തത്തിൽ നിങ്ങൾക്ക്​ അവ​നോട് ചോദിക്കാം നീ എന്നെ വിവാഹം കഴിക്കുമോ എന്ന്​. ഷാമ്പയിൻ സഹിതമായിരിക്കണം പിസ ഒാർഡ​ർ​ ചെയ്യേണ്ടത്​. പിസ ബോക്​സ്​ തുറക്കു​മ്പോള്‍ ഷാമ്പയിൻ കൂടെ കാണുന്ന രീതിയിൽ രംഗമൊരുക്കാം. അഭ്യർഥന നടത്തുന്നതോടെ അതൊരു ആഘോഷ മുഹൂർത്തമായി മാറും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്