
അമ്മ എന്ന വാക്കിന്‍റെ രണ്ടക്ഷരത്തേക്കാള്‍ അത് വലിയ സത്യമാണ്. ഇത് തെളിയിക്കുന്ന ഒരു ചിത്രമാണ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മാതൃത്വത്തിന് അതിരുകളില്ലയെന്ന് കാണിക്കുന്ന ചിത്രം. സ്വന്തം കുഞ്ഞിനെ പോലെ ഒരു മാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിതയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.
പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത് ബിലോവ്ഡ് ഇന്ത്യ എന്ന പേരില്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിന് എത്തിയതായിരുന്നു വികാസ് ഖന്ന.
ഇതിന് മുന്‍പും യുവതി ഒറ്റപ്പെട്ടുപോയ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചിട്ടുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നത്. രാജസ്ഥാനിയെ ബിഷ്‌ണോയി സമുദായത്തിലെ സ്ത്രീ സ്വന്തം കുഞ്ഞിനെ പോലെയാണ് വളര്‍ത്തുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam