ചെറുപ്പം നിലനിര്‍ത്താന്‍ ഉറപ്പായും ചെയ്യേണ്ട 3 കാര്യങ്ങള്‍

Web Desk |  
Published : Jan 26, 2017, 02:22 PM ISTUpdated : Oct 05, 2018, 01:02 AM IST
ചെറുപ്പം നിലനിര്‍ത്താന്‍ ഉറപ്പായും ചെയ്യേണ്ട 3 കാര്യങ്ങള്‍

Synopsis

പ്രായമേറുന്നത് ഇഷ്‌ടപ്പെടാത്തവരാണ് മിക്കവരും. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവും പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ ഇടയാക്കും. എന്നാല്‍ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ യുവത്വം നിലനിര്‍ത്താനാകും. അത്തരത്തില്‍ ഉറപ്പായും പിന്തുടരേണ്ട മൂന്നു കാര്യങ്ങളാണ് ചുവടെ നല്‍കുന്നത്.

1, രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുക, പകല്‍ ഉറങ്ങാതിരിക്കുക-

അതിരാവിലെ എഴുന്നേല്‍ക്കുക. നാലു മണിക്കാണെങ്കില്‍ നല്ലത്. അഞ്ചുമണിക്ക് ഉറപ്പായും എഴുന്നേല്‍ക്കണം. ഒരു ഗ്ലാസ് ശുദ്ധ വെള്ളം കുടിച്ചുകൊണ്ടാകണം കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കേണ്ടത്. അതിനുശേഷം പ്രഭാതകൃത്യങ്ങള്‍ ചെയ്യുക. വ്യായാമത്തിനും സമയം കണ്ടെത്തുക. അതിനുശേഷം വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ ചെയ്യുക. പകല്‍ ഒരു കാരണവശാലും ഉറങ്ങരുത്.

2, ഭക്ഷണക്കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ട, പപ്പായ കഴിക്കണം-

മൂന്നു നേരം കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. പ്രഭാതഭക്ഷണം ഏഴുമണിക്കും എട്ടുമണിക്കും ഇടയില്‍ കഴിക്കണം. ഉച്ചഭക്ഷണം 12നും ഒന്നിനും ഇടയില്‍. രാത്രിഭക്ഷണം എട്ടുമണിക്ക് മുമ്പ് കഴിക്കണം. ദിവസവും പപ്പായ കഴിക്കുന്നത് ശീലമാക്കണം. ഇത് ഉച്ചഭക്ഷണത്തിന് മുമ്പാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷമായാലും മതി. പപ്പായ ഇല്ലെങ്കില്‍ മാങ്ങ, പേരയ്‌ക്ക, ഓറഞ്ച്, ആപ്പിള്‍ അങ്ങനെ ഏതെങ്കിലുമൊരു പഴം ആയാലും മതി.

3, ദേഷ്യവും മാനസികസമ്മര്‍ദ്ദവും വേണ്ട-

ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. മുന്‍കോപം, ദേഷ്യം എന്നിവയുണ്ടെങ്കില്‍ അത് നിയന്ത്രിച്ചു ഇല്ലാതാക്കണം. മാനസികസമ്മര്‍ദ്ദവും ലഘൂകരിക്കണം. ഇതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കാം. എല്ലാവരോടും നല്ലരീതിയില്‍ ഇടപെടണം. നന്ദി പറയേണ്ടവരോട് പറയുകതന്നെ വേണം. അഭിനന്ദിക്കേണ്ടവരെ അഭിനന്ദിക്കാന്‍ മറക്കരുത്. മാനസികോല്ലാസത്തിന് സമയം കണ്ടെത്തണം. സിനിമ, സംഗീതം, ടിവി, സ്‌പോര്‍ട്സ് അങ്ങനെ ഇഷ്‌ടമുള്ള വഴി തെരഞ്ഞെടുക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം