
500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ എടിഎമ്മനും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട നിര ദൃശ്യമാണ്. പലപ്പോഴും പണം മാറാനോ, എടിഎമ്മിലോ പോകുന്നവര്‍ വിചാരിച്ചത്ര പെട്ടെന്ന് മടങ്ങി വരണമെന്നില്ല. ചിലപ്പോള്‍ മണിക്കൂറുകളോളം വരിയില്‍ അകപ്പെട്ടു പോകാം. രാവിലെ പോകുന്നവര്‍ ഉച്ചയ്‌ക്കും തിരികെ വീട്ടില്‍ എത്തണമെന്നില്ല. ഈ അവസരത്തില്‍ പണം മാറാന്‍ പോകുന്നവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ പണം മാറാന്‍ പോകുന്നവര്‍ ഈ മൂന്നു കാര്യങ്ങള്‍ കൈയില്‍ കരുതുന്നത് നല്ലതായിരിക്കും...
1, കുടിവെള്ളം-
മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിച്ചേക്കാം. ഇത് ഒഴിവാക്കാന്‍, ചൂടാക്കിയ വെള്ളം കുപ്പിയിലാക്കി കരുതണം. ഒന്നോ രണ്ടോ കുപ്പി വെള്ളം കരുതിയാലും അത് കുറവാകില്ല.
2, കുട-
ബാങ്കിലെയും എടിഎമ്മിലെയും വരി ചിലപ്പോള്‍ ഏറെ പുറത്തേക്ക് നീണ്ടേക്കാം. പൊരിവെയിലത്ത് പോലും വരിയില്‍ നില്‍ക്കേണ്ടി വന്നേക്കാം. ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ കുട കൈയില്‍ കരുതണം.
3, അവശ്യ മരുന്നുകള്‍-
നിങ്ങള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഏതെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ മരുന്നുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ഏറെ നേരം വരിയില്‍നിന്ന് തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ക്ക് അത് കൂടാനോ, കുറയാനോ സാധ്യതയുണ്ട്. പെട്ടെന്ന് അസുഖം വര്‍ദ്ദിച്ചാല്‍, കൈവശം ഗുളികകളുണ്ടെങ്കില്‍ അതില്‍നിന്ന് രക്ഷപ്പെടാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam