ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗം ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും പരമാവധി ഡയറ്റില്‍ നിന്നും കുറയ്ക്കുക.
മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്.
വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമാണ്.
പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. അതുപോലെ സ്ട്രെസും കുറയ്ക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആർത്തവ സമയത്ത് മലബന്ധം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃക്കകളെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഇതാ ആറ് പൊടിക്കെെകൾ