മുടികൊഴിച്ചിലും കഷണ്ടിയും മാറ്റാന്‍ വെള്ളരി- ഇതാ 3 വഴികള്‍

By Web DeskFirst Published Nov 13, 2016, 4:12 AM IST
Highlights

ബ്യൂട്ടി ക്ലിനിക്ക്

നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത കൂളന്റാണ് വെള്ളരി എന്ന കാര്യം എത്രപേര്‍ക്ക് അറിയാം. വെള്ളരിയില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ധാരാളം ആന്റി ഓക്‌സിഡന്റുകളും വെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് തടയുന്നതിനും വെള്ളരി ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ സൗന്ദര്യസംരക്ഷണത്തിനും വിവിധ രാജ്യങ്ങളില്‍ വെള്ളരി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതു പറഞ്ഞു വന്നപ്പോഴാണ്, വെള്ളരിയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണത്തെക്കുറിച്ച് അറിയണോ? മുടികൊഴിച്ചില്‍ തടയാന്‍ വെള്ളരി നന്നായി സഹായിക്കും. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാം... വെള്ളരി ഉപയോഗിച്ച് മുടികൊഴിച്ചില്‍ തടയാന്‍ 3 വഴികള്‍... ഇതിലൂടെ കഷണ്ടി ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനുമാകും...

1, വെള്ളരി ഭക്ഷണമായി ഉപയോഗിക്കുക...

ശരീരത്തിലെ ഉഷ്‌മാവ് വര്‍ദ്ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്‌മാവ് നന്നായി കുറക്കാനാകും, കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം. ഡോക്‌ടര്‍മാര്‍ പറയുന്നത്, ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിയെങ്കിലും കഴിച്ചിരിക്കണമെന്നാണ്...

2, വെള്ളരി ജ്യൂസ്-

വെള്ളരി അതിന്റെ അരി കളയാതെ ജ്യൂസറിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം തീരെ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള സള്‍ഫറും പൊട്ടാസ്യവും ചേര്‍ന്ന് മുടികൊഴിച്ചില്‍ തടയുകയും, മുടി ധാരാളമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. കഷണ്ടിയുടെ തുടക്കത്തിലേ ഈ ജ്യൂസ് ഉപയോഗിച്ചാല്‍, കഷണ്ടി വരുന്നത് ഒഴിവാകും. വെള്ളരി ജ്യൂസില്‍ ചേര്‍ക്കുന്ന നാരങ്ങാനീര് താരന്‍ ഒഴിവാക്കി, മുടി നന്നായി വളരുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും...

3, വെള്ളരിയും തൈരും-

വെള്ളരി, കട്ടത്തൈര്, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി അരച്ചു ജ്യൂസാക്കി എടുക്കുക. ഇത് തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. മൂന്ന്-നാല് മണിക്കൂറിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ കുറച്ചു നാരങ്ങാനീര് ചേര്‍ത്ത് എടുക്കുക. ഈ വെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നന്നായി തിരുമ്മിയശേഷം തലമുടി കഴുകുക. പുതിനയും വെള്ളരിയും മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെട്ടുത്താനും സഹായിക്കും. ഈ ജ്യൂസില്‍ അടങ്ങിയിട്ടുള്ള തൈര്, മുടിവേരുകള്‍ ശക്തിപ്പെടുത്തി, മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

click me!