
പ്രണയിക്കാന്‍ ഉയരമുള്ളവരെ തെരഞ്ഞെടുക്കുമോ? എന്തിനെന്ന് ചോദിച്ചാല്‍, കാര്യമുണ്ട് എന്നേ ഉത്തരം പറയാനാകൂ. അതെ, ഉയരുമുള്ളവരെ പ്രണയിച്ചാല്‍ ചില ഗുണങ്ങളൊക്കെയുണ്ട്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും, ഉയരമുള്ളവരെ പ്രണയിക്കുന്നതുകൊണ്ടുള്ള രസകരമായ 4 ഗുണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു...
1, ആള്‍ക്കൂട്ടത്തിനിടയില്‍ ആളെ തിരിച്ചറിയാം!
ഉയരമുള്ളവരെ പ്രണയിക്കുന്നതുകൊണ്ടുള്ള ഒരു ഗുണമാണിത്. തിരക്കേറിയ സ്ഥലത്തൊക്കെ പോകുമ്പോള്‍ ഉയരമുള്ളവരാണെങ്കില്‍ പെട്ടെന്ന് കണ്ടെത്താനാകും.
2, ശരാശരി ആളുകളെക്കാള്‍, ആകര്‍ഷണത്വം കൂടുതലായിരിക്കും!
ഉയരുമുള്ള പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണെങ്കില്‍ അവര്‍ക്ക് ആകര്‍ഷണത്വം കൂടുതലായിരിക്കും. ആദ്യം പറഞ്ഞതുപോലെ, ഏതു തിരക്കിനിടയിലും അവരെ മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ ഈ ഉയരം ഇടയാക്കും.
3, ഉയരമുള്ള കമിതാവ് ഉണ്ടെങ്കില്‍ നിങ്ങള്‍ ചെറുപ്പമായിരിക്കും!
പൊതു സ്ഥലങ്ങളില്‍ ഉയരമുള്ള കമിതാവുമായി പോകുമ്പോള്‍, നിങ്ങള്‍ക്കും പ്രായം കുറവായി തോന്നുമത്രെ.
4, ഉയരമുള്ളവര്‍ക്ക് നല്ല സെല്‍ഫി എടുക്കാനാകും!
ഇത് സെല്‍ഫികളുടെ കാലമാണ്. ഉയരമുള്ള കമിതാവുമായി പുറത്തൊക്കെ പോകുമ്പോള്‍ നല്ലതുപോലെ സെല്‍ഫിയൊക്കെ എടുക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു മെച്ചം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam