നിങ്ങളുടെ പങ്കാളിയോട് ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍

By Web DeskFirst Published Jul 22, 2016, 4:24 PM IST
Highlights

1, താരതമ്യം-

ജീവിത പങ്കാളിയെ, അയല്‍ക്കാരുമായോ, സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ താരതമ്യം ചെയ്യരുത്. അവനെ നോക്കൂ, അവന്‍, അവന്റെ ഭാര്യയുടെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കാറുണ്ട്, എന്നിങ്ങനെയുള്ള പരിഭവങ്ങള്‍ ഭാര്യമാര്‍ പറയാറുണ്ട്. പക്ഷെ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. തുടര്‍ച്ചയായി ഇത്തരം, താരതമ്യം വരുമ്പോള്‍ ജീവിത പങ്കാളിയോടുള്ള മാനസിക അടുപ്പത്തില്‍ കുറവ് സംഭവിക്കും.

2, ഫോണ്‍ ഉപയോഗം-

ജോലി തിരക്ക് ഓഫീസില്‍ മാത്രം മതി. വീട്ടില്‍ ജീവിത പങ്കാളിക്കൊപ്പം സമയം ചെലവിടുക. ഓഫീസിലെ തിരക്കും ഫോണ്‍ വിളികളും വീട്ടിലേക്ക് കൊണ്ടുവരരുത്. ഇത് ദാമ്പത്യ ബന്ധത്തെ ബാധിക്കുന്ന കാര്യമാണ്. പങ്കാളിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഫോണ്‍ വിളിയുമായി എഴുന്നേറ്റു പോയാല്‍ അത് സ്ഥിരമാകുകയും ചെയ്‌താല്‍, ആ ബന്ധത്തെ ഉലയ്‌ക്കും.

3, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുക-

പണ്ടു കാലങ്ങളില്‍ എസ്എംഎസ് വഴിയായിരുന്നു സന്ദേശ കൈമാറ്റം. എന്നാല്‍ ഇത് വാട്ട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും കാലഘട്ടമാണ്. അതുകൊണ്ടുതന്നെ ജീവിത പങ്കാളിയുടെ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസേജുകള്‍ വായിക്കുക മാത്രം പോരാ, അതിന് മറുപടി നല്‍കുകയും വേണം. മെസേജ് വായിച്ചാല്‍, അത് അപ്പോള്‍ തന്നെ അയച്ചയാള്‍ക്ക് അറിയനാകും. വായിച്ചിട്ട് മറുപടി അയയ്‌ക്കാതിരുന്നാല്‍ അത് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കും.

4, പങ്കാളിയുടെ ഫോണ്‍ അനുമതിയില്ലാതെ പരിശോധിക്കേണ്ട-

പങ്കാളി കാണാതെ, അവരുടെ ഫോണ്‍ പരിശോധിക്കുന്നത് നല്ല കാര്യമല്ല. ചാറ്റ് സന്ദേശങ്ങള്‍ വായിക്കുകയും ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത് നല്ലതല്ല. ഇത് പങ്കാളി അറിയുമ്പോള്‍, ആ ബന്ധത്തിലെ പരസ്‌പരം വിശ്വാസത്തില്‍ ഏറ്റകുറച്ചില്‍ സംഭവിക്കും.

click me!