മത്തിക്കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്!

By Web DeskFirst Published Jul 21, 2016, 5:06 PM IST
Highlights

മത്തി പച്ചക്കറി വെച്ചത്-

മത്തി, അയില അങ്ങനെ ഏതെങ്കിലും ചെറിയ മീന്‍ ഉപയോഗിക്കാം.

ആവശ്യമായവ :

മത്തി-5 എണ്ണം
തേങ്ങാ തിരുമ്മിയത്- ഒരു മുറി
പച്ചമുളക്- 5 മുതല്‍ 7 വരെ. (ഞാന്‍ 7 എണ്ണം ചേര്‍ത്തു)
കാശ്മീരി മുളക് പൊടി- ഒന്നര ടേബിള്‍ സ്‌പൂണ്‍
മല്ലിപൊടി- 1/2 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി- 4 എണ്ണം
കുടംപുളി- 3 എണ്ണം
കറി വേപ്പില – 2 കതിര്‍
ഉപ്പ്- 1 ടേബിള്‍ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:


ആദ്യം ഒരു ഒരു മുറി തേങ്ങാ തിരുമ്മിയത് അരച്ചെടുക്കണം, ഒരു മീഡിയം പരുവത്തില്‍ അരച്ചാല്‍ മതി. അരയ്ക്കുന്ന കൂട്ടത്തില്‍ മുളക് പൊടിയും മല്ലിപൊടിയും ചുവന്നുള്ളിയും കൂടി അരയ്ക്കണം.

കഴുകി മുറിച്ചു വെച്ചിരിക്കുന്ന മീന്‍ ചട്ടിയിലാക്കി അരപ്പും ഒഴിച്ച് പച്ചമുളകും കീറിയിട്ടു രണ്ടു തണ്ട് കറി വേപ്പിലയും കുടംപുളിയും ഉപ്പും ചേര്‍ത്തു ഒന്ന് ഇളക്കി അടച്ചു വെച്ച് മീഡിയം തീയില്‍ വേവിയ്ക്കുക. ഇടയ്ക്ക് അടപ്പ് തുറന്നു ഉപ്പ് പാകമാണോ എന്നു നോക്കിയേക്കണം. 20 മിനിറ്റ് കഴിയുമ്പോള്‍ തീയ് അണയ്ക്കുക.മീന്‍ പച്ചക്കറി തയ്യാര്‍.

ടിപ്‌സ്

വെളുത്തുള്ളി, ഇഞ്ചി ഉലുവ, എണ്ണ, വെളുത്തുള്ളി ഒന്നും വേണ്ട. ഇതിനു ചേരില്ല.

തേങ്ങാ അരയ്ക്കുന്നത് കൊണ്ട് എണ്ണ ചേര്‍ക്കണ്ട

കുടംപുളിയുടെ വെള്ളം അല്ല കുടംപുളിയാണ് ചേര്‍ക്കേണ്ടത്.

തീ കൂട്ടി വെച്ചാല്‍ ചാറു ഒരുപാട് കുറുകി പോകും.

പച്ചമുളക് എരിവിനു അനുസരിച്ച് മാത്രം ചേര്‍ക്കുക.


തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്

കടപ്പാട്- ഉപ്പുമാങ്ങ ഫേസ്ബുക്ക് പേജ്

click me!