ഉയരം കുറഞ്ഞ ആളുകള്‍ക്ക് 5 ഗുണങ്ങളുണ്ട്!

Web Desk |  
Published : Nov 24, 2016, 02:27 PM ISTUpdated : Oct 04, 2018, 05:18 PM IST
ഉയരം കുറഞ്ഞ ആളുകള്‍ക്ക് 5 ഗുണങ്ങളുണ്ട്!

Synopsis

ഉയരം കുറവാണ്, ഉയരം വര്‍ദ്ദിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന പരിഭവവുമായി നടക്കുന്നവരെ നമുക്ക് കാണാന്‍ കഴിയും. ഉയരം കുറഞ്ഞവരെ ചിലര്‍ കളിയാക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഉയരം കുറഞ്ഞവര്‍ ഒട്ടും വിഷമിക്കേണ്ടതില്ല. ഉയരം കുറഞ്ഞവര്‍ക്കും ചില ഗുണങ്ങളുണ്ട്. ഇവിടെയിതാ, ഉയരം കുറഞ്ഞവര്‍ക്ക് മാത്രം ലഭ്യമാകുന്ന 5 ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്.

1, എവിടെയും അനായാസം ഇരിക്കാനും നടക്കാനും നില്‍ക്കാനുമാകും!

ചില സ്ഥലങ്ങളില്‍, കെട്ടിടങ്ങള്‍ക്കുള്ളില്‍, മുറിക്കുള്ളിലൊക്കെ, ഉയരമുള്ളവര്‍ കടക്കാന്‍ പ്രയാസമാകും. ആ സ്ഥലത്തിന്റെ ഉയരമില്ലായ്‌മ തന്നെയാണ് പ്രശ്‌നം. എന്നാല്‍ ഉയരം കുറഞ്ഞവര്‍ക്ക് ഈ പ്രശ്നം നേരിടേണ്ടി വരില്ല. എവിടെയും അനായാസം ഇരിക്കാനും നടക്കാനും നില്‍ക്കാനുമാകും ഉയരം കുറഞ്ഞവര്‍ക്ക് സാധിക്കും...

2, പ്രായ കൂടുതല്‍ അറിയില്ല!

ഉയരം കുറഞ്ഞവര്‍ക്ക് കൂടുതല്‍ പ്രായമുണ്ടെങ്കിലും, അത് മനസിലാകില്ല. ഉയരമുള്ള 20 കാരനെയും ഉയരമില്ലാത്ത 30കാരനെയും കണ്ടാല്‍ സമപ്രായക്കാരാണെന്ന് ധരിച്ചുപോകും. ജീവിതത്തില്‍ ചില അവസരങ്ങളിലെങ്കിലും ഇത്തരത്തില്‍ പ്രായക്കുറവ് തോന്നിപ്പിക്കുന്നത് ഗുണകരമായി മാറും.

3, ഉയരം കുറഞ്ഞവര്‍ക്ക് ആയുസ് കൂടുതലായിരിക്കും!

ഇതുസംബന്ധിച്ച് നടത്തിയ നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ഉയരം കുറഞ്ഞവര്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ്. ഊര്‍ജ്ജം കുറച്ചുപയോഗിക്കുന്നതാണ് ആയുസ് കൂടാന്‍ പ്രധാനമായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഉയരം കുറഞ്ഞവരില്‍ സാധാരണ കാണപ്പെടുന്ന അസുഖങ്ങള്‍ കുറവായിരിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

4, ഉയരം കുറഞ്ഞിരുന്നാല്‍ സ്‌ത്രീകള്‍ക്ക് ഒരു ഗുണമുണ്ട്!

അനുയോജ്യരായ വിവാഹ പങ്കാളിയെ കണ്ടെത്തുന്ന സമയം ഉയരം കുറഞ്ഞ സ്‌ത്രീകള്‍ക്ക് അത് ഏറെ ഗുണകരമാകും. സ്‌ത്രീകള്‍ക്ക് ഉയരം കൂടിയിരുന്നാല്‍ അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ ചിലപ്പോള്‍ ശരിക്കും വിഷമിക്കും. എന്നാല്‍ ഉയരം കുറഞ്ഞിരുന്നാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്ന് മാത്രമല്ല, വളരെ അനായാസം ജീവിതപങ്കാളിയെ ഉറപ്പിക്കാനുമാകും.

5, ഏതു തിരക്കിലും അനായാസം കയറിപ്പറ്റാം!

ഉയരം കുറഞ്ഞവര്‍ക്ക് ലഭിക്കുന്ന മറ്റൊരു ആനുകൂല്യമാണിത്. വളരെ തിരക്കേറിയ സ്ഥലങ്ങളില്‍ അനായാസം കയറിപ്പറ്റാന്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ച് രോ​ഗങ്ങൾ ‌
Health Tips : ഈ തണുപ്പ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ