കൊതിയൂറും അഞ്ച് അറേബ്യന്‍ വിഭവങ്ങള്‍

By Web DeskFirst Published Apr 1, 2018, 6:55 PM IST
Highlights
  • രുചികരവും ആരോഗ്യദായകവുമായ അഞ്ച് അറേബ്യന്‍ വിഭവങ്ങള്‍

രോഗ്യം, പരിമണം, കലര്‍പ്പില്ലാത്തത് ഇതാണ് അറേബ്യന്‍ വിഭവങ്ങളുടെ ആപ്തവാക്യം. ഇത് തന്നെയാണ് തന്‍റെയും ആപ്തവാക്യമെന്നാണ് പ്രമുഖ ലബനീസ് - അമേരിക്കന്‍ ഫുഡ് ബ്ലോഗര്‍ ബദനി കെണ്‍ഡി പറയുന്നു.  രുചികരവും ആരോഗ്യദായകവുമായ അഞ്ച് അറേബ്യന്‍ വിഭവങ്ങളാണ് ബദനി പരിചയപ്പെടുത്തുന്നത്.

മനാകീഷ്

അറേബ്യന്‍ ലോകത്തെ പിസ്സ എന്നാണ് ബദനി മനാകീഷിനെ വിശേഷിപ്പിക്കുന്നത്. പരന്ന ബ്രഡില്‍ വെണ്ണക്കട്ടിയോ, ആരോഗ്യകരമായ പച്ചിലകളും, ഇറച്ചിയുമാണ് പ്രധാന ചേരുവകള്‍. പ്രഭാതഭക്ഷണമായേ, ഉച്ചഭക്ഷണമായോ ഇത് കഴിക്കാവുന്നതാണ്.

ഗ്രില്‍ഡ് ഹലോയുമി

ആടിന്‍റെയോ ചെമ്മരിയാടിന്‍റെയോ പാലില്‍ നിന്ന് തയ്യാറാക്കുന്ന ചെറിയതരം പാല്‍ക്കട്ടിയാണിത്. വെണ്ണയും ഇതില്‍ ഉപയോഗിക്കും. 

ഫൗള്‍ മെഡാസ്

ബീന്‍സ്, ഒലിവ് എണ്ണ, ഉള്ളി, വെളുത്തുളളി, നാരിങ്ങ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വെള്ളത്തിന്‍റെ അളവ് കൂടുതലായ ഈ ഭക്ഷണപദര്‍ത്ഥം ശരീരത്തിന് അത്യുത്തമമാണ്.

ടാബോലേഹ്

നിങ്ങള്‍ ഒരു പൂര്‍ണ്ണ വെജിറ്റേറിയനാണെങ്കില്‍ നിങ്ങളില്‍ ഇത് കൊതിയുണര്‍ത്തും എന്നാണ് ബദനി ഈ വിഭവത്തെക്കുറിച്ച് പറഞ്ഞത്. മിന്‍റു ഉളളിയും തക്കാളിയുമാണ് മുഖ്യഘടകങ്ങള്‍. 

ഫറ്റൂഷ്

ഇത് ഒരു തരം അറേബ്യന്‍ സലാഡ്ണ്. തക്കാളി, വെള്ളരി, ഉള്ളി, വെളുത്തുള്ളി, നാരിങ്ങ, ഒലിവേയില്‍, മിന്‍റ് എന്നിവയാണ് പ്രധാന ചേരുവകള്‍. ഇതൊരു റിഫ്രഷിംങ് വിഭവമായും ഉപയോഗിക്കാവുന്നതാണ്.

click me!