
ഡബ്ലിന്‍: ലോകത്തെമ്പാടും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നഗ്നബീച്ചുകള്‍. ഇതാ ഇപ്പോള്‍ അയര്‍ലാന്‍റിലും നഗ്നബീച്ച് തുടങ്ങുന്നു. തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ സഞ്ചാരിക്ക് നഗ്‌നനായി നടക്കുവാനും കടലില്‍ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകളുമുണ്ട്. അയര്‍ലന്‍റിലെ ആദ്യ ഔദ്യോഗിക നഗ്‌ന ബീച്ച് അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് റിപ്പോര്‍ട്ട്
ബീച്ചിനടുത്തുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ ഇത് സംബന്ധിച്ച നോട്ടീസും പതിച്ച് കഴിഞ്ഞു. നഗ്‌നരായി ബീച്ചില്‍ ചുറ്റിത്തിരിയുന്ന സഞ്ചാരികളെ കണ്ടാല്‍ ഞെട്ടരുതെന്നും പോസ്റ്ററില്‍ പറയുന്നു. ലോകത്തിലെ വിവിധ കോണുകളില്‍ പ്രശസ്തമായ നഗ്ന ബീച്ചുകള്‍ ഉണ്ട്. അയര്‍ലന്റില്‍ ഇത് ആദ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam