രാവിലെ നിങ്ങള്‍ ചെയ്യുന്ന അഞ്ച് തെറ്റുകള്‍..!

Web Desk |  
Published : Jul 20, 2018, 09:47 AM ISTUpdated : Oct 02, 2018, 04:23 AM IST
രാവിലെ നിങ്ങള്‍ ചെയ്യുന്ന അഞ്ച് തെറ്റുകള്‍..!

Synopsis

പ്രഭാത ഭക്ഷണത്തില്‍ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. 

രാവിലെ എഴുന്നേറ്റാല്‍ നമ്മളില്‍ പലരും ആദ്യം ചിന്തിക്കുന്നതും പ്രാതല്‍ അല്ലെങ്കില്‍ പ്രഭാത ഭക്ഷണത്തെക്കുറിച്ചാകാം.  ഒരാളുടെ ശരിയായ ആരോഗ്യത്തിന് രാവിലത്തെ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്.  രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. കാലം മാറിയതോടെ നമ്മുടെ നാട്ടിലെ ഭക്ഷണരീതി തന്നെ മാറിയിട്ടുണ്ട്. ഒട്ടനവധി പാശ്ചാത്യ ഭക്ഷണങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രഭാതത്തില്‍/ പ്രഭാത ഭക്ഷണത്തില്‍ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. 

1. പ്രഭാത ഭക്ഷണം ഒഴിവാക്കല്‍..

ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. ഒരു മനുഷ്യന്‍റെ ആരോഗ്യത്തില്‍ പോലും പ്രാതലിന് വളരെയധികം പങ്കുണ്ട്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയുയുണ്ട്. രാവിലത്തെ ഭക്ഷണം ഒഴിവാക്കിന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. 

2. പോഷകസമ്പന്നമായ ഭക്ഷണം?..

പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍  എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. രാവിലെ നല്ലതുപോലെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. 

3. ഇവ കഴിക്കുന്നത്..

പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അതറിയാതെ, പലരും അവ കഴിക്കാറുമുണ്ട്. ഫാസ്റ്റ് ഫുഡിന്‍റെ കാലം ആയതുകൊണ്ട് തന്നെ രാവിലെയും അതില്‍ ആശ്രയം കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തെറ്റായ ഭക്ഷണക്രമം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ വരുത്തിവെക്കും. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. 

4. വൈകിയുളള പ്രഭാത ഭക്ഷണം.. 

പ്രഭാത ഭക്ഷണം വൈകാന്‍ പാടില്ല. പ്രഭാത ഭക്ഷണം കഴിക്കുന്നതിനും ചില സമയക്രമം ഉണ്ട്. എഴുന്നേറ്റ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. 

5. ഭക്ഷണം രാജവിനെ പോലെ?..

രാവിലത്തെ ഭക്ഷണം രാജവിനെ പോലെ കഴിക്കണമെന്നാണല്ലോ പറയുന്നത്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. അതിനാല്‍ രാവിലെ മിതമായി കഴിക്കുന്നത് അവസാനിപ്പിക്കുക. പകരം വയറുനിറയെ ഭക്ഷണം കഴിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍