സ്‌ത്രീകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

By Web DeskFirst Published Jul 28, 2016, 9:49 AM IST
Highlights

സ്‌ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നടപ്പാക്കുന്നുണ്ട്. എന്നാല്‍ സ്‌ത്രീകള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനായോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു ഉത്തരം ഇപ്പോഴും നല്‍കാനാകില്ല. സ്‌ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന 5 വസ്‌തുതകള്‍ ചുവടെ കൊടുക്കുന്നു... ഇതില്‍ മിക്കവയും പലര്‍ക്കും അറിയാത്തതും, രസകരവുമായ വസ്‌തുതകളാണ്.

1, ലോകത്തെ 66 ശതമാനം ജോലികള്‍ ചെയ്യുന്ന, 50 ശതമാനത്തോളം ഭക്ഷണം തയ്യാറാക്കുന്നവരാണ് സ്‌ത്രീകള്‍. എന്നാല്‍ സ്‌ത്രീകള്‍ സമ്പാദിക്കുന്നത് ആകെ വരുമാനത്തിന്റെ വെറും 10 ശതമാനം മാത്രവും, ഇവര്‍ക്കു സ്വന്തം പേരിലുള്ളത് ഒരു ശതമാനം മാത്രം സ്വത്ത് വകകളാണ്.

2, ലോകത്തെ 197 രാജ്യങ്ങളില്‍ 22 ഇടത്ത് മാത്രമാണ് സ്‌ത്രീകള്‍ ഭരണാധികാരികളായിട്ടുള്ളത്. അതായത് വെറും 11.2 ശതമാനം മാത്രം.

3, സ്‌ത്രീ പുരുഷ അനുപാതത്തില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണെന്ന് 2013ല്‍ ലോക എക്കണോമിക് ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

4, 2025ഓടെ ഇന്ത്യയുടെ ജിഡിപി 4.83 ട്രില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 16 മുതല്‍ 60 ശതമാനം വരെ സ്‌ത്രീകളായിരിക്കും, സംഭാവന ചെയ്യുകയെന്നുമാണ് പ്രതീക്ഷ.

5, മിക്ക രാജ്യങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്‌ത്രീകളാണെങ്കിലും, ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം പുരുഷന്‍മാരെ അപേക്ഷിച്ച് വളരെ തുച്ഛമാണ്.

click me!