
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹം നിയന്ത്രിക്കാനുള്ള ശേഷി മാവിലയ്‌ക്ക് ഉണ്ട്. മാവിന്റെ തളിരില ഇടയ്‌ക്കിടെ ചവച്ചു കഴിക്കുകയാണ് വേണ്ടത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെ മാവില, പ്രമേഹം നിയന്ത്രിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹം പോലെ ആസ്‌ത്മ ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കാനും മാവില നല്ലതാണ്. ചൈനയിലെ ആസ്‌ത്മയ്‌ക്കുള്ള മരുന്നുകളില്‍ മാവില പ്രധാനപ്പെട്ട ഒരു ഘടകമാണ്.
മാവിലയുടെ ആന്റി-ബാക്‌ടീരിയല്‍ ഗുണം കാരണം ശരീരത്തില്‍ അണുബാധയുണ്ടാകാതെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ചിലതരം ട്യൂമറുകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും മാവില ഉത്തമമാണ്.
വൈറല്‍ അണുബാധ മൂലമുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ് മാവില. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധതരം ആന്റി ഓക്‌സിഡന്റുകളാണ് വൈറല്‍ അണുബാധയെ പ്രതിരോധിക്കുന്നത്.
തൊണ്ടയിലെ അണുബാധയ്‌ക്കും എമ്പക്കം ഇല്ലാതാക്കാനും മാവില നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam