
1, മുട്ടയുടെ തോട് ഇളക്കാം അനായാസം- പുഴുങ്ങിയ മുട്ടയുടെ തോട് ഇളക്കാന്‍ ഒരു എളുപ്പവഴി. പുഴുങ്ങിയ മുട്ട ഒരു പാത്രത്തിലെടുത്ത്, അതിലേക്ക് തണുത്തവെള്ളം ഒഴിക്കുക. ഒരു മിനിട്ടോളം തുടരുക. ഇനി മുട്ടയുടെ തോട് ഇളക്കുക. ഇപ്പോള്‍ അനായാസം തോട് ഇളകിവരും.
2, പാല്‍ തിളച്ചു തൂകാതിരിക്കാന്‍- പാല്‍ തിളച്ചുതൂകുന്നത് ഏവര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്. പാല്‍ തിളപ്പിക്കാന്‍ വെയ്‌ക്കുമ്പോള്‍, തടികൊണ്ടുള്ള ഒരു തവി, പാത്രത്തിന് മുകളില്‍ കുറുകെയായി വെയ്‌ക്കുക. പാല്‍ തിളച്ചു തൂകില്ല.
3, വെളുത്തിള്ളിയുടെ തൊലി കളയാന്‍- വെളുത്തുള്ളി ഒരു പാത്രത്തില്‍ എടുക്കുക. ഒരു ഗ്ലാസോ മറ്റു ചെറിയ പാത്രമോ ഉപയോഗിച്ച് വെളുത്തുള്ളിയുള്ള പാത്രം അടച്ചു, നന്നായി കുലുക്കുക. ഇത് ഒരു മിനിട്ടോളം ചെയ്യുക. ഈ പ്രവൃത്തി ആവര്‍ത്തിക്കു. അല്‍പ്പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തൊലി തനിയെ ഇളകുന്നതായി കാണാം...
4, ഉരുളക്കിഴങ്ങിന്റെ തൊലി കളയാം- ഉരുളക്കിഴങ്ങ് ചൂടാക്കുക. അതിനുശേഷം ഒരു പാത്രത്തിലെടുത്ത്, അതിലേക്ക് തണുത്തവെള്ളം ഒഴിച്ചാല്‍ മതി. ഉരുളക്കിഴങ്ങിന്റെ തൊലി എളുപ്പം ഇളകിവരും.
5, ടിന്നുകള്‍ക്ക് പേര് നല്‍കാം- അടുക്കളയില്‍ പലതരം പൊടികള്‍ ഉപയോഗിക്കേണ്ടിവരും. ആവശ്യത്തിന് നോക്കുമ്പോള്‍ ചിലത് കാണുകയുമില്ല. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന ടിന്നുകളുടെ പുറത്ത് എന്താണെന്ന് എഴുതി സൂക്ഷിക്കുക. ഉദാഹരണത്തിന് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, പഞ്ചസാര ഇങ്ങനെ ഓരോന്നിനും പേര് നല്‍കാം. ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. പൊടികള്‍ പരസ്‌പരം മാറിപോകാതെയിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam