കുട്ടികള്‍ വേണ്ടെന്നുവെച്ച ദമ്പതികളോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

By Web DeskFirst Published Jun 27, 2016, 10:32 AM IST
Highlights

അതുകൊണ്ടുതന്നെ അതില്‍ ഇടപെടേണ്ട കാര്യം കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇല്ല. എന്നാല്‍ ഇത്തരം ദമ്പതികളെ പൊതു ചടങ്ങില്‍വെച്ച് കാണുമ്പോള്‍, കുട്ടികളെ കുറിച്ച് ചോദിക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. പക്ഷെ അവര്‍ക്ക് ഇത് ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യമാണ്. കുട്ടികള്‍ വേണ്ടെന്ന് വെച്ച് ജീവിക്കുന്ന ദമ്പതികളോട് ചോദിക്കാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍‍...

1, നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമം മനസിലാകും- ഇത്തരം ദമ്പതികളോട് അടുപ്പമുള്ളവര്‍ സാധാരണയായി പറയുന്ന കാര്യമാണിത്.

2, നിങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്നു- കുട്ടികള്‍ ഇല്ലെങ്കില്‍ കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാനാകും. അതുകൊണ്ടുതന്നെ, കൂടുതല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറിനില്‍ക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കരുതുന്നവരും കുറവല്ലായിരിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യം ദമ്പതികളോട് ചോദിക്കാനും ചിലരെങ്കിലും ശ്രമിക്കും.

3, സ്‌ത്രീയും പുരുഷനും വിവാഹിതരാകുന്നത് കുട്ടികള്‍ ഉണ്ടാകുന്നതിനും, അവരെ പോറ്റി വളര്‍ത്തുന്നതിനുമാണ്- ഇതൊരു പ്രകൃതി നിയമമാണെന്നാണ് ചിലരുടെ ധാരണ. അതുകൊണ്ടുതന്നെ ഇക്കാര്യം ദമ്പതികളോടു അവര്‍ പറയുകയും ചെയ്യും.

4, പ്രായമാകുമ്പോള്‍ നിങ്ങളെ ആരു സംരക്ഷിക്കും?- കുട്ടികള്‍ വേണ്ടെന്നുവെയ്‌ക്കുന്നവര്‍ ഏറ്റവുമധികം അഭിമുഖികരിക്കേണ്ടിവരുന്ന ചോദ്യമാണിത്. എന്നാല്‍ അത്തരം ഭാവി കാര്യങ്ങളെല്ലാം തീരുമാനിച്ചാകും ദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്ന് വെയ്‌ക്കുന്നത്.

5, നിങ്ങളുടെ മാതാപിതാക്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കിലോ?- കുട്ടികള്‍ വേണ്ടെന്നു വെയ്‌ക്കുന്നവരെ പരിഹസിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മിക്കവരും ഈ ചോദ്യം ചോദിക്കുക.

click me!