
സെക്സ് ലൈഫിനോട് മടുപ്പ് തോന്നുന്നുവെന്ന പരാതികള്‍ പൊതുവേ പരസ്പരം രഹസ്യമായി പങ്കുവയ്ക്കുന്നതാണ് എല്ലാവരുടേയും ശീലം. എന്നാല്‍ എന്നാല്‍ ആരോഗ്യകരമായ സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയുകയും അവയെ മറികടക്കുകയുമാണ് വേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ആത്മവിശ്വാസം
ലൈംഗിക ജീവിതത്തില്‍ ആത്മവിശ്വാസത്തിന് വലിയ സ്ഥാനമാണുള്ളത്. ആത്മവിശ്വാസത്തോടെ പങ്കാളിയുമായി ഇടപെടാന്‍ കഴിയണം. അതിന് തടസ്സമുണ്ടാക്കുന്നത് എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞ് അവയെ പരിഹരിക്കുക. ഓരോരുത്തരിലേയും ആത്മവിശ്വാസം അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കും ഉണ്ടാകുക. ഈഗോ, കോംപ്ലക്‌സ്, അന്തര്‍മുഖത്വം - ഇതെല്ലാം സന്തോഷപ്രദമായ സെക്‌സ് ലൈഫില്ലാതാക്കാന്‍ കാരണങ്ങളായേക്കാം.
ശാരീരികാരോഗ്യം
ശരീരത്തിന്റെ ആരോഗ്യകരമായ അവസ്ഥയാണ് സെക്‌സിനോട് താല്‍പര്യം തോന്നിക്കുന്ന ഒരു പ്രധാന ഘടകം. ശരീരത്തിന് വയ്യ എന്ന തോന്നലുണ്ടായാല്‍ സെക്‌സ് പൂര്‍ണ്ണതയിലെത്താതിരിക്കാന്‍ സാധ്യതയുണ്ടാകുന്നു. ചെറിയ തോതിലുള്ള വ്യായാമം എപ്പോഴും നല്ല സെക്‌സ് ലൈഫ് പ്രദാനം ചെയ്യുന്നു. ശരീരം എത്രത്തോളം വഴങ്ങുന്നുവോ അത്രമാത്രം സുഖകരമായിരിക്കും സെക്‌സ്.
മാനസികാരോഗ്യം
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. അലട്ടുന്ന ചിന്തകളുമായി കിടപ്പുമുറിയിലെത്താതിരിക്കുക. ജീവിതത്തില്‍ സ്വാഭാവികമായ പ്രതിസന്ധികളും ആശങ്കകളും ഉണ്ടായിരിക്കും. മിക്ക പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരമുണ്ടാകും. എന്നാല്‍ അതോര്‍ത്ത് മാനസികമായി തകരുകയോ മരവിച്ച അവസ്ഥയിലാവുകയോ ചെയ്യുന്നത് ഏറ്റവുമാദ്യം സെക്‌സ് ലൈഫിനെയാണ് ബാധിക്കുക. യോഗയോ സ്വന്തം താല്‍പര്യാര്‍ത്ഥമുള്ള ഏതെങ്കിലും കലകളിലോ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്നത് ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കും.
ബന്ധം സുദൃഢമാണോ?
പങ്കാളിയുമായുള്ള ബന്ധം ശാരീരികം മാത്രമായിത്തീരുമ്പോള്‍ മടുപ്പ് വരാന്‍ സാധ്യത വളരെ കൂടുതലാണ്. സാമൂഹികമായും വൈകാരികമായും കൂടിയുള്ള ബന്ധങ്ങള്‍ പങ്കാളിയുമായി ഉണ്ടാക്കൂ, സെക്‌സ് ലൈഫിലെ മാറ്റങ്ങള്‍ അറിയാം. കഴിയുന്നയത്രയും സംസാരിക്കുകയോ ഇതില്‍ തന്നെ, ഓര്‍ക്കാന്‍ രണ്ടുപേരും ഇഷ്ടപ്പെടുന്ന സമയത്തെപ്പറ്റി കൂടുതല്‍ പറയുകയോ ഒക്കെ ചെയ്യുന്നത് സെക്‌സില്‍ നല്ല രീതിയില്‍ പ്രതിഫലിക്കും.
അപകടകരമായ ഭക്ഷണം
സെകിസിനോട് മടുപ്പ് തോന്നിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ജങ്ക് ഫുഡ്. സോഫ്റ്റ് ഡ്രിംഗ്‌സ്, സോഡ, പ്രോസസ്ഡ് ഷുഗര്‍- ഇത്തരം പദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. ശരീരത്തെ തളര്‍ത്തുകയും എളുപ്പത്തില്‍ മയക്കുന്നതുമായ ഭക്ഷണമാണ് ഇത്തരത്തിലുള്ളവ. പ്രത്യേകിച്ച് രാത്രിയിലെ ഭക്ഷണത്തില്‍ നിന്ന് ഇവ ഒഴിവാക്കുക. പകരം ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ധാന്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam