
ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് പൊതുവേ ലഭിക്കുന്ന ഉത്തരം മുട്ടയെന്നാണ്. എന്നാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.
1. ചിക്കന്‍
നിങ്ങള്‍ക്ക് മുട്ട അലര്‍ജിയുണ്ടെങ്കില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും നല്ലമാര്‍ഗമാണ് ചിക്കന്‍. പാചകം ചെയ്ത അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്.
2. പനീര്‍
നിങ്ങള്‍ക്ക് ദിവസവും ഉപയോഗിക്കാവുന്ന, പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്.
3. പാല്‍ക്കട്ടി
ഒരൗണ്‍സ് പാല്‍ക്കട്ടിയില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്‍ക്കട്ടിയില്‍ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്‍കുന്നു.
4. ബീന്‍സ്
പ്രോട്ടീന്‍റെയും ഇരുന്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും ഏറ്റവും അമൂല്യമായ ഉറവിടമാണ് ബീന്‍സ്. പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്ന് 7.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ് ബീന്‍സ്.
5. കോളീഫ്ലവര്‍
പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരുകപ്പ് കോളീഫ്ലറില്‍ 3 ഗ്രാം പ്രോട്ടീന്‍ കൂടി അടങ്ങിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam