
1, മാനസികസമ്മര്‍ദ്ദം- മാനസികസമ്മര്‍ദ്ദം പലതരത്തില്‍ പുരുഷവന്ധ്യതയ്‌ക്ക് കാരണമാകും. മാനസികസമ്മര്‍ദ്ദം കാരണം ലൈംഗികജീവിതം പരാജയമാകും. ഇതുകൂടാതെ കടുത്ത മാനസികസമ്മര്‍ദ്ദം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ബീജോല്‍പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.
2, പ്രമേഹം- പ്രമേഹം പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ബീജോല്‍പാദനത്തെ ബാധിക്കുന്നു.
3, അമിതമായ ചൂട്- ചൂട് കൂടിയ പരിതസ്ഥിതിയില്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും പുരുഷവന്ധ്യതയുടെ മറ്റു കാരണമാണ്. അമിതമായ ചൂട് ബീജങ്ങള്‍ നശിക്കാന്‍ കാരണമാകുന്നു. ബീജോല്‍പാദനത്തിന് നിയന്ത്രിതമായ ചൂട് ആണ് വേണ്ടത്. വൃഷ്ണങ്ങളില്‍ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. എന്നാല്‍ ചൂട് അധികമായാല്‍ ബീജോല്‍പാദനത്തെ ബാധിക്കും. ഗള്‍ഫുകാരില്‍ വന്ധ്യതയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
4, കുഞ്ഞുനാളിലെ ശസ്‌ത്രക്രിയകള്‍- കുഞ്ഞുനാളില്‍ ജനനേന്ദ്രിയത്തിന് ഏതെങ്കിലും ശസ്‌ത്രക്രിയ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് ബീജോല്‍പാദനത്തെ ബാധിക്കും. വൃഷ്‌ണം ഇറങ്ങിവരുന്നതുപോലെയുള്ള ശസ്‌ത്രക്രിയ ചെയ്‌തവരിലാണ് ഈ പ്രശ്‌നം. ഈ ശസ്‌ത്രക്രിയ വൈകിയാണ് ചെയ്‌തതെങ്കില്‍ അതുകൊണ്ട് പ്രയോജനം ലഭിക്കില്ല.
5, മോശം ജീവിതരീതി- മദ്യപാനം പുകവലി എന്നിവയും തെറ്റായ ഭക്ഷണശീലവുമൊക്കെ വന്ധ്യതയ്‌ക്ക് കാരണമാകും. ഇത്തരം ദുശീലങ്ങളുള്ള പുരുഷന്‍മാരുടെ ബീജത്തിന്റെ സഞ്ചാരവേഗതയും കുറവായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam