
ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റം പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തിന്റെ ആരോഗ്യം ഏറെ പ്രാധാന്യമുള്ളതാക്കുന്നു. വന്ധ്യത, അണുബാധ മുതല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരെ ജനനേന്ദ്രിയത്തിന്റെ അനാരോഗ്യം മൂലം പിടിപെടുന്നു. ദിവസവും പിന്തുടരുന്ന ഈ 5 ശീലങ്ങള്‍ പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തിന് ഏറെ ഹാനികരമാണ്.
മടിയും ആലസ്യവും ജീവിതത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പുരുഷന്‍മാരുടെ ലിംഗത്തെയും ദോഷകരമായി ബാധിക്കും. ഇത് കാലക്രമേണ ലൈംഗിക ഉത്തേജനക്കുറവിന് കാരണമാകും. ദിവസവും വ്യായാമം ശീലമാക്കുകയും വളരെ ആക്‌ടീവായി ഇടപെടുകയും ചെയ്യുകയെന്നതാണ് ഇതിന് പ്രതിവിധി.
പുകവലി പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തെ ഹാനികരമായി ബാധിക്കുന്ന ഒന്നാണ്. ലോകത്ത് പുരുഷ വന്ധ്യതയുടെ ലൈംഗിക ഉത്തേജനക്കുറവിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. പുകവലി ഉപേക്ഷിച്ച 75 ശതമാനത്തോളം പേര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായെന്ന് അടുത്തിടെ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പഠനങ്ങളിലൂടെ കൂടുതല്‍ വ്യക്തത കൈവന്നിട്ടില്ലെങ്കിലും, ദന്തക്ഷയം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജനനേന്ദ്രിയത്തെ ഹാനികരമായി ബാധിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ദന്താരോഗ്യപ്രശ്‌നമുള്ളവരില്‍ ലൈംഗിക ഉത്തേജനക്കുറവ് കൂടുതലായി കണ്ടെത്തുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. ദന്തരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്‌ടീരിയ ശരീരത്തിലൂടെ സഞ്ചരിച്ച് ജനനേന്ദ്രിയത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്നതാണ് പ്രശ്‌നമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.
മതിയായ സമയം ഉറങ്ങാത്തത് ജനനേന്ദ്രിയത്തെ ഹാനികരമായി ബാധിക്കും. ഉറക്കക്കുറവ് ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയ്‌ക്കുകയും പേശികളുടെയും എല്ലുകളുടെയും ബലക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. ഇത് ജനനേന്ദ്രിയത്തിന് ബലക്ഷയമുണ്ടാക്കും.
ബേക്കറി പലഹാരങ്ങളിലും മിഠായികളിലും മധുരത്തിനായി ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന ഘടകം ജനനേന്ദ്രിയത്തെ ഹാനികരമായി ബാധിക്കും. ട്രാന്‍സ് ഫാറ്റ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ബീജാണുക്കളുടെ എണ്ണവും ചലനശേഷിയും കുറഞ്ഞുവരും. ഇത് പുരുഷവന്ധ്യതയ്‌ക്ക് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam