
തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഇല്ലെന്നുതന്നെ പറയാം. ഈ വേനല്‍ക്കാലത്ത് പഴവര്‍ഗങ്ങളാണ് നമ്മള്‍ കൂടുതലായി കഴിക്കുന്നതും. വെളളം ധാരാളം അടങ്ങിയിട്ടുളള തണ്ണിമത്തന്‍ തന്നെയാണ് എല്ലാവരുടെയും ആദ്യ ചോയിസും. 92 ശതമാനം വെളളം ഉളള തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ് തണ്ണിമത്തന്‍. എന്നാല്‍ അധികം ആയാല്‍ അമൃതും വിഷം എന്നാണല്ലോ. അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
1. ഹൃദ്രോഗ സാധ്യത കൂട്ടും
അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും. തണ്ണിമത്തനില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുളളതാണ് ഹൃദ്രോഗ സാധ്യത കൂട്ടുന്നത്
2. വയറുവേദന
അമിതമായി തണ്ണിമത്തന്‍ കഴിക്കുന്നത് വയറുവേദന ഉണ്ടാക്കും. തണ്ണിമത്തനിലുളള വെളളം ദഹനത്തെ തടസപ്പെടുത്തും. അതിനാല്‍ വയറുവേദന ഉണ്ടാക്കുന്നതും മലബന്ധം പോലും ഉണ്ടാക്കാം
3. ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കും
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ തണ്ണിമത്തന്‍ അധികം കളിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
4. കരള്‍ രോഗ സാധ്യത
മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കുന്നത് കരല്‍രോഗത്തിന്‍റെ സാധ്യത കൂട്ടും. മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുമ്പോളാണ് കരള്‍ രോഗം ഉണ്ടാകുന്നത്.
5. അമിത ഹൈഡ്രേഷന്‍
ശരീരത്തിലെ അമിതമായി വെളളത്തിന്‍റെ സാന്നിധ്യമാണ് അമിത ഹൈഡ്രേഷനെന്ന് പറയുന്നത്. 92 ശതമാനം വെളളമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam