നിങ്ങളുടെ ഭര്‍ത്താവ് കുട്ടിയെ പോലെയാണോ? ഇതാ 4 കാരണങ്ങള്‍!

By Web DeskFirst Published Jun 11, 2016, 10:56 AM IST
Highlights

ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന് പല മാനങ്ങളുണ്ടാകും. ചിലര്‍ ഉറ്റ സുഹൃത്തുക്കളെ പോലെയാകും. ചിലര്‍ ആണ്‍ മേല്‍ക്കോയ്‌മയോടെ ഭാര്യമാരെ ഭരിക്കുന്ന പ്രകൃതക്കാരാകും. തിരിച്ചും ഉണ്ടാകാറുണ്ട്. അതായത്, ഭാര്യയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുമുണ്ട്. എന്നാല്‍ മറ്റൊരു തരക്കാരുണ്ട്. ഭാര്യ-ഭര്‍ത്താവ് ബന്ധം ഒരു രക്ഷകര്‍ത്താവ്-കുട്ടി ബന്ധം പോലെയാണെങ്കിലോ? ചില ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ മുന്നില്‍ ഒരു കുട്ടിയെ പോലെയാകും. പൊതുവെ കുട്ടിത്തം(ചൈല്‍ഡിഷ്) നിറഞ്ഞ സ്വഭാവക്കാരായ ഭര്‍ത്താക്കന്‍മാരാണ് ഇത്തരം ബന്ധത്തിന് കാരണക്കാരായി മാറുന്നത്. അത്തരക്കാരെ മനസിലാക്കാന്‍ 4 വഴികള്‍‍...

1, അപക്വമായ പെരുമാറ്റം-

ഒരു മരണവീട്ടില്‍വെച്ചോ, വിവാഹ ചടങ്ങിനിടെയോ ഫോണ്‍ വന്നാല്‍, സാധാരണ എന്തു ചെയ്യും? ഒന്നുകില്‍ അത് കട്ട് ചെയ്യും അല്ലെങ്കില്‍ സൈലന്റ് മോഡിലാക്കും. എന്നാല്‍ ഇതൊന്നും വകവെയ്‌ക്കാതെ സംസാരിക്കുന്നവരാണെങ്കില്‍ അയാളുടെ മനസ് കുട്ടികളുടേതുപോലെയാകും. അയാള്‍ മനപൂര്‍വ്വം അങ്ങനെ ചെയ്യുന്നതാകില്ല. അതിന്റെ ഗൗരവം അറിയാത്തതുകൊണ്ടാണ് അങ്ങനെ അപക്വമായി പെരുമാറുന്നത്.

2, ഗിഫ്റ്റുകള്‍ സ്വന്തം ഇഷ്‌ടപ്രകാരം മാത്രം-

ഭാര്യയുടെ ജന്മദിനത്തിന് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചാല്‍, അത് ഭാര്യയുടെ ഇഷ്‌ടം പരിഗണിച്ചുവേണം നല്‍കാന്‍. എന്നാല്‍ ഭാര്യയ്‌ക്കുവേണ്ടി ഒരു സിനിമാ ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍, സ്വന്തം ഇഷ്‌ടപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ ചൈല്‍ഡിഷ് ആണെന്നേ പറയാനാകു.

3, ഭാര്യയുടെ കാര്യങ്ങള്‍ വിട്ടുപോകുന്നു-

ഭാര്യയുടെ താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും വിട്ടുപോകുന്നത് ചൈല്‍ഡിഷായ ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ഒരു പ്രതിസന്ധിയില്‍പ്പെടുമ്പോള്‍, ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കിപോകുന്നവരാണ് ഇത്തരക്കാര്‍. മനപൂര്‍വ്വം ചെയ്യുന്നതല്ല, പക്ഷെ അവരുടെ പക്വത കുറവാണ് ഇങ്ങനെ പെരുമാറുന്നതിനുള്ള പ്രധാന കാരണം.

4, ചിലപ്പോള്‍ ശരിക്കുമൊരു കുട്ടിയാകും-

കുട്ടികളെ പോലെ കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുമൊക്കെ ഇഷ്‌ടപ്പെടുന്നവരാകും ഇത്തരക്കാര്‍. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടാനും ഇവര്‍ക്ക് ഉല്‍സാഹം കൂടുതലായിരിക്കും.

click me!