പ്രണയത്തിന് 5 ഘട്ടങ്ങള്‍; മികച്ച കമിതാക്കള്‍ പോലും മൂന്നാംഘട്ടം വരെ എത്തുന്നുള്ളു!

Web Desk |  
Published : Jun 22, 2017, 06:09 PM ISTUpdated : Oct 05, 2018, 12:25 AM IST
പ്രണയത്തിന് 5 ഘട്ടങ്ങള്‍; മികച്ച കമിതാക്കള്‍ പോലും മൂന്നാംഘട്ടം വരെ എത്തുന്നുള്ളു!

Synopsis

പ്രണയത്തെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ഒരിക്കലും അവസാനിക്കാനും പോകുന്നില്ല. ഈ ലോകത്തെ, ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭൂതിയായാണ് പലരും പ്രണയത്തെ വര്‍ണിക്കുന്നത്. പ്രണയത്തിന് അടിസ്ഥാനപരമായി അഞ്ച് ഘട്ടങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏറ്റവും മികച്ച കമിതാക്കള്‍ക്കുപോലും മൂന്നാം ഘട്ടം വരെ എത്താന്‍ കഴിയുന്നുള്ളു. അപ്പോള്‍ പ്രണയത്തിന്റെ അഞ്ച് ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

സാധാരണഗതിയില്‍ പ്രണയത്തിലേക്ക് നയിക്കുന്ന ആദ്യ ഘട്ടമാണിത്. ഒരാള്‍ക്ക് മറ്റൊരാളില്‍ ആകര്‍ഷണം തോന്നുന്ന അവസ്ഥയാണിത്. ഇക്കാര്യം പ്രണയം തോന്നിയ ആളോട് തുറന്നുപറയുന്നതും പ്രണയിക്കാന്‍ തുടങ്ങുന്നതുമൊക്കെ ആദ്യ ഘട്ടമായി കണക്കാക്കപ്പെടുന്നു. പ്രണയത്തില്‍ അകപ്പെടാതെ പിന്‍മാറാന്‍ സാധിക്കുന്ന ഒരു ഘട്ടവും ഇതാണ്. എന്നാല്‍ പ്രണയിക്കാന്‍ ഉറപ്പിച്ചാല്‍, അത് ഉറപ്പായും സംഭവിക്കുന്നതും ഈ ഘട്ടത്തിലാണ്.

ഫോള്‍ ഇന്‍ ലൗ എന്ന ആദ്യ ഘട്ടം പിന്നിട്ടാല്‍, പിന്നെ പ്രണയസുരഭിലമായ നാളുകളായി. ഇരുവരും പരസ്‌പരം കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ സമയം ഒരുമിച്ച് കഴിയാന്‍ ആഗ്രഹിക്കുന്നു. സിനിമാ തിയറ്റര്‍, ബീച്ച്, പാര്‍ക്ക് അങ്ങനെ സ്വകാര്യയിടങ്ങളില്‍ അവരുടെ പ്രണയം പൂത്തുലയുന്നു. ഊണിലും ഉറക്കത്തിലും അവന്റെ/അവളുടെ കാര്യം മാത്രമായിരിക്കും മനസില്‍. ഈ ലോകം എത്ര മനോഹരമാണെന്ന ചിന്തയും ഈ ഘട്ടത്തില്‍ ഉടലെടുക്കും. താന്‍ കൂടുതല്‍ സുരക്ഷിതനാണെന്നും കെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നുമുള്ള ബോധം മനസിലുറയ്‌ക്കുന്നതും ഈ ഘട്ടത്തിലാണ്. പൊതുവെ ഈ ഘട്ടത്തിലേക്കും പ്രണയം ലൈംഗികതയിലേക്ക് കടക്കില്ല, എന്നാല്‍ അതേക്കുറിച്ചുള്ള സംസാരങ്ങളും സ്‌പര്‍ശനവുമൊക്കെ പ്രണയത്തിന്റെ പൂര്‍ണതയായി കരുതുന്നവരാണ് ഏറെയും.

ഈ ഘട്ടത്തിലാണ്, പല പ്രണയബന്ധങ്ങളും തകരാന്‍ തുടങ്ങുന്നത്. പ്രണയവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് ഇവിടെയാണ്. സാമ്പത്തികം, ഭാവിജീവിതം, വീട്ടുകാരുടെയും കുടുംബക്കാരുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദം, ജാതി-മതം എന്നിവ മൂലമുള്ള പ്രശ്‌നങ്ങള്‍ ഇവയൊക്കെ പ്രണയത്തെ പിന്നോട്ടടിക്കാന്‍ തുടങ്ങും. എന്നാല്‍ പലതരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദം ഉള്ളപ്പോഴും എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഉള്ളിന്റെ ഉള്ളില്‍ പരസ്‌പരമുള്ള പ്രണയം അതേപോലെ തുടരുന്നുണ്ടാകും. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന സമയം കൂടി ആയിരിക്കുമിത്. ബന്ധം തുടരാനും തുടരാനാകാത്തതുമായ വിഷമസന്ധി. പല സാഹചര്യങ്ങളും കാരണം പ്രണയിക്കുന്നയാളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയക്കുറവ് ഉണ്ടാകുകയും പരാതികളും പരിഭവങ്ങളും കൂടുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

പ്രശ്‌നങ്ങളെ അതിജീവിക്കുന്നര്‍ ഈ ഘട്ടത്തിലേക്ക് കടക്കും. പ്രണയവുമായി മുന്നോട്ടുപോകാന്‍ തുടങ്ങുന്നു. നിങ്ങളെ ശരിക്കും മനസിലാക്കി, പങ്കാളി പ്രണയിക്കാന്‍ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ഭിന്നതകള്‍ പരിഹരിക്കാന്‍ സാധിക്കുന്നു. ബന്ധം കൂടുതല്‍ ദൃഢമാകുകയും ജീവിതത്തില്‍ സന്തോഷം കണ്ടെത്താനും സാധിക്കുന്നു. ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പരസ്‌പരം മനസിലാക്കി മുന്നോട്ടുപോകുന്നു എന്നതാണ്. ആദ്യ ഘട്ടങ്ങളില്‍ പരസ്‌പരം മനസിലാക്കാന്‍ ശ്രമിക്കാതെ പ്രണയം എന്ന അനുഭൂതിയില്‍ കുടുങ്ങിപ്പോകുന്നതാണ് ഇരുവര്‍ക്കും സംഭവിക്കുന്നത്. പരസ്‌പരമുള്ള അനുകമ്പയും പരിഗണനയുമൊക്കെ ഈ ഘട്ടത്തില്‍ വളരെ കൂടുതലായിരിക്കും.

ഈ പറഞ്ഞ അഞ്ച് ഘട്ടങ്ങളില്‍ എവിടെവെച്ച് വേണമെങ്കിലും വിവാഹം നടക്കാം, നടക്കാതിരിക്കാം. എന്നാല്‍ രണ്ടുപേരുടെ ജീവിതത്തില്‍ പ്രണയം എന്നത് ഏറ്റവും പൂര്‍ണതയിലെത്തുന്നത് ഈ അഞ്ചാം ഘട്ടത്തിലാണ്. ഇത് പ്രണയത്തിന്റെ മാത്രമല്ല, പ്രണയിതാക്കളുടെ കരുത്ത് കൂടി പ്രകടമാകുന്ന അവസരമാണ്. പ്രണയം ഇരുവരെയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍, അവരുടെ ജീവിതം തന്നെ മാറിമറിയുന്നു. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ഇവരെ പ്രാപ്‌തമാക്കാനും പ്രണയമെന്ന ശക്തിക്ക് സാധിക്കുന്നു. എന്നാല്‍ പ്രണയത്തിന്റെ ഈ ഘട്ടത്തിലേക്ക് എത്തിപ്പെടാന്‍ മിക്ക കമിതാക്കള്‍ക്കും സാധിക്കാറില്ലെന്നാണ് ഇതേക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ഗവേഷകര്‍ പറയുന്നത്. പ്രണയിക്കുന്നവര്‍ ഏറ്റവും കംഫര്‍ട്ട് ആയിരിക്കുന്നത് ഈ ഘട്ടത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ ഏഴ് ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കും
നെഞ്ചെരിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ