പ്രണയത്തിന് അഞ്ച് ഘട്ടങ്ങള്‍; കഠിനം മൂന്നാം ഘട്ടം

By Web DeskFirst Published Nov 22, 2016, 1:17 PM IST
Highlights

കമിതാക്കള്‍ പരസ്പ്പരം സ്വപ്നങ്ങളും പ്രതീക്ഷകളും ആകുന്നു

താന്‍ പ്രണയിക്കുന്ന വ്യക്തി തന്‍റെ ഏറ്റവും നല്ല ചോയ്സ് ആണെന്നും, തുടര്‍ന്നുള്ള ജീവിതം ഒന്നിച്ചായിരിക്കും എന്ന് ഉറപ്പിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം‍. ഓക്സിടോസിന്‍,സേരാടോണിന്‍,ഡോപ്പമിന്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിയ്ക്കുന്നതോടെ തീവ്രമായ അനുരാഗം ഈ ഘട്ടത്തില്‍ കാണുന്നു. മനുഷ്യന് മാത്രമല്ല ഈ പ്രണയഘട്ടം ഉണ്ടാകുക എല്ലാ ജീവികളിലും കാണാം എന്നാണ് ഗവേഷണം പറയുന്നത്.

ജീവിത പങ്കാളികള്‍ ആകുക

ആദ്യഘട്ടം റോമാന്‍റിക്ക് ആണെങ്കില്‍ രണ്ടാംഘട്ടം തീര്‍ത്തും റിയലിസ്റ്റിക്കാണ്. പ്രണയം പ്രയോഗികമാകുന്ന സന്ദര്‍ഭം എന്ന് പറയാം. പങ്കാളി,കുട്ടികള്‍,വീട് തുടങ്ങിയ പദ്ധതികള്‍ പങ്കുവയ്ക്കപ്പെടുന്ന ഘട്ടമാണ് ഇത്. ഒട്ടുമിക്ക പങ്കാളികളും സംതൃപ്തരാകുന്ന ഘട്ടമാണ് ഇത്, പക്ഷെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ചെറുതായി ഉണ്ടായേക്കാം.

നിര്‍ണ്ണായകഘട്ടം

ഒന്നും രണ്ടു ഘട്ടത്തിന്‍റെ ഡെയ്ഞ്ചര്‍ സോണ്‍ എന്ന് പറയാം. പങ്കാളികള്‍ തമ്മില്‍ എന്തിനും കുറ്റം,വഴക്ക്. പരസ്പരം സുരക്ഷിതത്വം ഇല്ലായ്മയും വിശ്വാസ തകര്‍ച്ചയും തോന്നിതുടങ്ങുന്നു. ഒരുമിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചതു തന്നെ അബദ്ധമായി എന്നു തോന്നിത്തുടങ്ങുന്ന ഘട്ടമാണ് ഇത്. പല പ്രണയങ്ങളും ഈ ഘട്ടത്തില്‍ നിന്നു പോകും. എന്നാല്‍  ഈ പരീക്ഷണ ഘട്ടം വിജയകരമായി അതിജീവിയ്ക്കുന്നവര്‍ക്ക് പിന്നീടുള്ള കാലം മനോഹരമായിരിക്കും എന്നാണ് ഗവേഷണം പറയുന്നത്. ഇതിനായി പരസ്പരം പ്രണയിതാക്കള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതോ, തുറന്ന് സംസാരിക്കുന്നതോ അഭികാമ്യമെന്ന് ഗവേഷകന്‍ പറയുന്നു.

യഥാര്‍ത്ഥ സ്നേഹത്തിന്‍റെ കാലം

മൂന്നാമത്തെ ഘട്ടത്തിലെ അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളിലൂടെ എത്തുന്ന തിരിച്ചറിവിന്‍റെ ഘട്ടം. പരസ്പരം മുറിവുകള്‍ ഉണക്കാന്‍ പങ്കാളികള്‍ ശ്രമിച്ചു തുടങ്ങും. ഒരുകാലത്തു നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന സ്നേഹം കൂടുതല്‍ പക്വതയോടെ കൂടുതല്‍ ആഴത്തില്‍ തിരിച്ചു വരുന്ന ഘട്ടമാണിത്. ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലം.


ലോകത്തെ സ്നേഹിക്കുന്ന അഞ്ചാംഘട്ടം

ഇതു നാലാം ഘട്ടത്തിന്റെ തുടര്‍ച്ചയാണ്.പരസ്പ്പരം സ്നേഹത്തില്‍ പൂര്‍ണ്ണരാകുന്നു എന്നതിനപ്പുറം ആ സ്നേഹം ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിപ്പിയ്ക്കും. പങ്കാളികള്‍ ഒരുമിച്ച് മറ്റുള്ളവര്‍ക്ക് നന്മ നല്‍കുന്ന കാര്യങ്ങളില്‍ ഒക്കെ തല്പ്പരര്‍ ആയേക്കാവുന്ന ഒരു കാലം കൂടിയാണിത്. ഒരുപാട് ഘട്ടം കഴിഞ്ഞ് ഒരുമിച്ച് നേടിയ തിരിച്ചറിവോടെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കുന്ന അവസാന ഘട്ടം.

click me!