തടി കുറയ്ക്കാൻ അഞ്ച് തരം ചായകൾ

By Web TeamFirst Published Oct 19, 2018, 11:20 AM IST
Highlights

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും ഈ ചായകളെ കുറിച്ച് അറിയണം. ശരീരത്തിലെ കൊഴുപ്പ് അകറ്റി  തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന അഞ്ച്‌ തരം ചായകളെ പരിചയപ്പെടുത്താം. 

ചായ കുടിച്ചാല്‍ തടി കൂടുമോ കുറയുമോ?. പലര്‍ക്കും ഇതിനെ കുറിച്ച്‌ സംശയമാണ്‌. തടി കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ്‌ ചായ. ശരീരത്തില്‍ അടിഞ്ഞ്‌ കൂടിയിരിക്കുന്ന കൊഴുപ്പ്‌ മാറ്റി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന അഞ്ച്‌ തരം ചായകളെ പറ്റിയാണ്‌ പറയാന്‍ പോകുന്നത്‌. 

തക്കോലം ചായ( സ്‌റ്റാര്‍ അനിസ്‌ ടീ)...

സ്‌റ്റാര്‍ അനിസ്‌ ടീയെ കുറിച്ച്‌ നിങ്ങള്‍ ആദ്യമായിട്ടാകും കേള്‍ക്കുക. ആഫ്രിക്ക, ചൈന,ജപ്പാന്‍,നേപ്പാള്‍,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ്‌ സ്‌റ്റാര്‍ അനിസ്‌ ടീ.ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി തടി കുറയ്ക്കാനും ഏറ്റവും നല്ലതാണ്‌ സ്‌റ്റാര്‍ അനിസ്‌ ടീ.രാത്രി ഉറങ്ങുന്നതിന്‌ 1 മണിക്കൂര്‍ മുമ്പേ സ്‌റ്റാര്‍ അനിസ്‌ ടീ കുടിക്കുക. 

പുതിന ചായ...

ശരീരത്തിലെ കലോറി ഇല്ലാതാക്കി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ പുതിന ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, പനി, ജലദോഷം, ചുമ, കഫക്കെട്ട്‌ എന്നീ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്‌ പുതിന ചായ. ചൂടുവെള്ളത്തില്‍ കുരുമുളക്‌ പൊടി, ഒരു സ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത്‌ രാത്രി ഉറങ്ങുന്നതിന്‌ മുമ്പ്‌ കുടിക്കാം. ആഴ്‌ച്ചകള്‍ കൊണ്ട്‌ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. 

ഗ്രീന്‍ ടീ...

തടി കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ്‌ ഗ്രീന്‍ ടീ. ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി എന്റിഓക്‌സിഡന്റ്‌ കൂട്ടാനും ഗ്രീന്‍ ടീ വളരെ നല്ലതാണ്‌. മെറ്റബോളിസം കൂട്ടാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ്‌ ഗ്രീന്‍ ടീ. ദിവസവും മൂന്ന്‌ ഗ്ലാസ്‌ ഗ്രീന്‍ടീയെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. 

റോസ്‌ ടീ...

തടി കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ്‌ റോസ്‌ ടീ. റോസാപ്പൂവിന്റെ നാലോ അഞ്ചോ ഇതളുകള്‍ ചൂടുവെള്ളത്തിലിട്ടുവയ്‌ക്കുക.ശേഷം തേന്‍ ഉപയോഗിച്ച്‌ കുടിക്കാം. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. വിറ്റാമിന്‍ എ,ബി,സി,ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണ്‌ റോസ്‌ ചായ. മലബന്ധ പ്രശ്‌നത്തിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ്‌ റോസ്‌ ടീ. 

ഓലോങ്‌ ടീ...

ചൈനയില്‍ മാത്രം കണ്ട്‌ വരുന്ന ഒന്നാണ്‌ ഓലോങ്‌ ടീ. തടി കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ്‌ ഓലോങ്‌ ടീ. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണ്‌ ഓലോങ്‌ ടീ. ദിവസവും രണ്ട്‌ കപ്പ്‌ ഓലോങ്‌ ടീ കുടിക്കാന്‍ ശ്രമിക്കുക. 


 

click me!