ഈ 10 പേരുകള്‍ കുട്ടിക്ക് ഇട്ടാല്‍ എട്ടിന്റെ പണികിട്ടും!

By Web DeskFirst Published Jun 26, 2016, 9:07 AM IST
Highlights

പോര്‍ച്ചുഗലില്‍ ടോം, റോബ്, സാമി എന്നീ പേരുകള്‍ ജനന സര്‍ട്ടിഫിക്കേറ്റില്‍ എഴുതാന്‍ സമ്മതിക്കില്ല. ഇതുപോലെ തന്നെ സാറ എന്ന പേര് മൊറോക്കോയില്‍ കുട്ടിക്ക് പേരായി ഇടാന്‍ നിയമം ഇല്ല, സാറ എന്നത് ഒരു ഹീബ്രു പേരാണ് എന്നതാണ് കാരണം. സ്വീഡനില്‍ ആല്‍ബിന്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പേരിനൊപ്പം അറ്റ് സിംബല്‍ ചേര്‍ക്കുന്നതിനാണ് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള കാരണമാണ് രസകരം. അറ്റ് എന്നത് ചൈനീസില്‍ ഉച്ചരിക്കുമ്പോള്‍ ഐ റ്റാ എന്നാണ് പറയേണ്ടിവരിക. ചൈനീസില്‍ ഐ റ്റാ എന്നു പറഞ്ഞാല്‍, അവനെ പ്രണയിക്കുന്നുവെന്നാണ് അര്‍ത്ഥം. ടലൂല എന്ന പേര് കുട്ടിക്ക് ഇട്ടതിന് മാതാപിതാക്കളെ ന്യൂസിലാന്‍ഡിലെ കോടതി തടവിന് ശിക്ഷിക്കുക പോലും ചെയ്‌തിട്ടുണ്ട്. പിന്നീട് കുട്ടിയുടെ പേര് മാറ്റാമെന്ന ഉറപ്പിലാണ് ഈ ദമ്പതികളെ കോടതി മോചിപ്പിച്ചത്. ഇനി ഫേസ്ബുക്ക് എന്ന പേര് കുട്ടിക്ക് ഇടാന്‍ സാധിക്കാത്ത ഒരു പ്രദേശമുണ്ട് ഈ ലോകത്ത്. മെക്‌സിക്കന്‍ പ്രവിശ്യയായ സൊനോരയിലാണ് ഫേസ്ബുക്ക് എന്ന പേര് കുട്ടിക്ക് ഇടാന്‍ പാടില്ലാത്തത്. ഏതായാലും ഇത്തരത്തില്‍ ലോകത്ത് പലഭാഗത്ത് കുട്ടികള്‍ ഇടുവാന്‍ വിലക്കുള്ള 10 പേരുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്ന രസകരമായ ഒരു വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ടോപ്പ് ലിസ്റ്റ് എന്ന യൂട്യൂബ് അക്കൗണ്ടിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

click me!